കേരളം

kerala

ETV Bharat / sports

ഡെലെ അലിയെ പിഎസ്‌ജിയില്‍ എത്തിക്കാന്‍ പൊച്ചെറ്റീനോ - dele ali to change news

കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാം പൊച്ചെറ്റീനോയെ പുറത്താക്കിയ ശേഷം ഇംഗ്ലീഷ് മധ്യനിര താരം ഡെലെ അലി പകരക്കാരുടെ സ്ഥാനത്ത് ബെഞ്ചില്‍ തുടരുകയാണ്

ഡെലെ അലി കൂടുമാറുന്നു വാര്‍ത്ത  അലി പിഎസ്‌ജിയിലേക്ക് വാര്‍ത്ത  dele ali to change news  ali to psg news
ഡെലെ അലി, പൊച്ചെറ്റീനോ

By

Published : Jan 4, 2021, 10:08 PM IST

പാരീസ്:ടോട്ടന്‍ഹാം ഹോട്‌സ്‌ഫര്‍ താരം ഡെലെ അലിയെ പിഎസ്‌ജിയില്‍ എത്തിക്കാന്‍ പരിശീലകന്‍ പൊച്ചെറ്റീനോ. അര്‍ജന്‍റീനന്‍ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോ പരിശീലകനായി ചുമുതലയേറ്റ ശേഷമാണ് ഡെലെ അലിയെ ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കാന്‍ ശ്രമം നടക്കുന്നത്.

കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാം പൊച്ചെറ്റീനോയെ പുറത്താക്കിയ ശേഷം മധ്യനിര താരം ഡെലെ അലി പകരക്കാരുടെ സ്ഥാനത്ത് ബെഞ്ചില്‍ തുടരുകയാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പൊച്ചെറ്റീനോയെ ടോട്ടന്‍ഹാം പുറത്താക്കിയത്. നിലവില്‍ ഹൊസെ മൗറിന്യോക്ക് കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുകയാണ് ടോട്ടന്‍ഹാം.

18മാസത്തേക്കാണ് പിഎസ്‌ജിയുമായുള്ള പൊച്ചെറ്റീനോയുടെ കരാര്‍. ഇത് പിന്നീട് നീട്ടാനും സാധിക്കും. ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ പിഎസ്‌ജി ബയേണ്‍ മ്യൂണിക്കിനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ജര്‍മന്‍ പരിശീലകന്‍ തോമസ് ടൂച്ചലിനെ പിഎസ്‌ജി പുറത്താക്കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പിഎസ്‌ജി ടുച്ചലിനെ പുറത്താക്കി പൊച്ചറ്റീനോയെ പരിശീലകനാക്കിയത്.

ABOUT THE AUTHOR

...view details