പാരീസ്: ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയിന്‍റ് ജര്‍മനിയെ ഇനി മൗറീഷ്യോ പൊച്ചെറ്റീനോ നയിക്കും. പുറത്താക്കിയ തോമസ് ടൂച്ചലിന് പകരക്കാരനായാണ് അര്‍ജന്‍റീനന്‍ പരശീലകന്‍ പൊച്ചെറ്റീനോ പിഎസ്‌ജിയില്‍ എത്തുന്നത്. 18 മാസത്തേക്കാണ് കരാര്‍. നിലവിലെ കരാര്‍ 2022 ജൂണില്‍ അവസാനിക്കും. പൊച്ചെറ്റീനോയുമായുള്ള കരാര്‍ പിന്നീട് നീട്ടാനും അവസരമുണ്ട്.
പിഎസ്‌ജിയെ പൊച്ചെറ്റീനോ കളി പഠിപ്പിക്കും - പൊച്ചെറ്റീനോ പിഎസ്‌ജിയില്‍ വാര്‍ത്ത
18 വര്‍ഷത്തേക്കാണ് മൗറീഷ്യോ പൊച്ചെറ്റീനോയുമായി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയിന്‍റ് ജര്‍മന്‍ കരാറുണ്ടാക്കിയിരിക്കുന്നത്
![പിഎസ്‌ജിയെ പൊച്ചെറ്റീനോ കളി പഠിപ്പിക്കും pochettino in psg news new manager for psg news പൊച്ചെറ്റീനോ പിഎസ്‌ജിയില്‍ വാര്‍ത്ത പിഎസ്‌ജിക്ക് പുതിയ പരിശീലകന്‍ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10098552-thumbnail-3x2-afasfa.jpg)
കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ടോട്ടന്‍ഹാം ഹോട്ട്‌സ്‌ഫര്‍ പുറത്താക്കിയ പൊച്ചെറ്റീനോ പിന്നീട് ഒരു ക്ലബിന്‍റെയും ഭാഗമായിരുന്നില്ല. 2001-2003 കാലഘട്ടത്തില്‍ പൊച്ചെറ്റീനോ പിഎസ്‌ജിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
നെയ്‌മറെയും കൂട്ടരെയും കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ വരെ എത്തിച്ചെങ്കിലും കിരീടം നേടിക്കൊടുക്കാന്‍ ജര്‍മന്‍ പരിശീലകനായ ടൂച്ചലിന് സാധിച്ചിരുന്നില്ല. അടുത്തിടെ പുറത്തെടുക്കുന്ന ക്ലബിന്‍റെ മങ്ങിയ പ്രകടനമാണ് ടൂച്ചലിനെ പുറത്താക്കാനുണ്ടായ കാരണം. 2018 മുതല്‍ പരിശീലകനായി ചുമതലയേറ്റ ടൂച്ചല്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ക്ലബിന് പുറത്തേക്കുള്ള വഴി തെളിയുന്നത്.