ചെന്നൈ: ഐഎസ്‌എല്ലില്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് ഇറങ്ങിയ ബംഗളൂരു എഫ്‌സിയെ ചെന്നൈയിന്‍ എഫ്‌സി ഗോൾരഹിത സമനിലയില്‍ തളച്ചു. ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും കൈമെയ് മറന്ന് പോരാടിയെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. ബംഗളൂരു ഫെബ്രുവരി 15-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെയും ഫെബ്രുവരി 22-ന് എടികെയെയും നേരിടും. ഇന്ന് നടന്ന മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗളൂരുവിന് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.
പ്ലേ ഓഫ് യോഗ്യത; ബംഗളൂരു ഇനിയും കാത്തിരിക്കണം - ചെന്നൈയിന്‍ എഫ്‌സി വാർത്ത
ഐഎസ്‌എല്ലില്‍ ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന നിർണായക മത്സരത്തില്‍ ഗോൾ രഹിത സമനില വഴങ്ങി ബംഗളൂരു എഫ്‌സി
അതേസമയം മത്സരം സമനിലയില്‍ കലാശിച്ചതോടെ ചെന്നൈയിന്‍റെ പ്ലേ ഓഫ് സാധ്യതകൾക്ക് മുന്‍തൂക്കം ലഭിച്ചു. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ മുന്നേറ്റ താരം തോയ് സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെന്നൈയിന് തിരിച്ചടിയായി. ലീഗില്‍ ഇനി മൂന്ന് മത്സരങ്ങളാണ് ചെന്നൈയിന് അവശേഷിക്കുന്നത്. ലീഗിലെ അടുത്ത മത്സരത്തില്‍ നേരത്തെ പ്ലേ ഒഫ് യോഗ്യത സ്വന്തമാക്കിയ എടികെയാണ് ചെന്നൈയിന്‍റെ എതിരാളികൾ. ഫെബ്രുവരി 16ന് ആണ് മത്സരം. ഫെബ്രുവരി 21ന് ചെന്നൈയിന്‍ മുംബൈ സിറ്റി എഫ്‌സിയെയും ഫെബ്രുവരി 25ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.