ലണ്ടൻ: പിയറി എമെറിക് ഒബെമയാങ്, കഴിഞ്ഞ രണ്ട് സീസണുകളിലായി ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഗോളടിച്ചുകൂട്ടുന്ന ഗാബോൺ ദേശീയ താരം. ആഴ്‌സണലിന്‍റെ മുന്നേറ്റ നിരയില്‍ തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച ഒബെമയാങിനായി സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയും ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനും വലവിരിച്ചതോടെ പീരങ്കിപ്പടയുടെ പരിശീലകൻ മൈക്കല്‍ ആർട്ടേറ്റ കളിമാറ്റി. ഒടുവില്‍ പിയറി എമെറിക് ഒബെമയാങ് ക്ലബിനൊപ്പം തുടരാൻ തീരുമാനിച്ചു.
പീരങ്കിപ്പടയുടെ ഇതിഹാസമാകാൻ ഒബെമയാങ്: പുതിയ കരാർ മൂന്നു വർഷത്തേക്ക് - മൈക്കല്‍ ആർട്ടേറ്റ
ആഴ്‌സണല്‍ ഇതിഹാസമായി മാറുകയാണ് തന്‍റെ ലക്ഷ്യമെന്ന് കരാർ ഒപ്പിട്ടശേഷം 31കാരനായ ഒബെമയാങ് പ്രതികരിച്ചു. " ഇതെന്‍റെ വീടാണ്. എന്‍റെ ഏറ്റവും മികച്ച പ്രകടനം ഇവിടെ കാഴ്‌ചവെക്കും. ഇവിടെ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും" ഒബെമയാങ് പറഞ്ഞു.
ഗണ്ണേഴ്‌സുമായി 2023 വരെ മൂന്നു വർഷത്തേക്ക് ആഴ്‌ചയില്‍ 250,000 യൂറോ പ്രതിഫലം ലഭിക്കുന്നതാണ് ആഴ്‌സണല്‍ നായകന്‍റെ പുതിയ കരാർ. അതോടൊപ്പം ബോണസും മറ്റ് അലവൻസുമൊക്കെയായി ആഴ്‌ചയില്‍ 3000000 യൂറോ അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കും. ആഴ്‌സണല്‍ ഇതിഹാസമായി മാറുകയാണ് തന്‍റെ ലക്ഷ്യമെന്ന് കരാർ ഒപ്പിട്ടശേഷം 31കാരനായ ഒബെമയാങ് പ്രതികരിച്ചു. " ഇതെന്‍റെ വീടാണ്. എന്‍റെ ഏറ്റവും മികച്ച പ്രകടനം ഇവിടെ കാഴ്‌ചവെക്കും. ഇവിടെ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും" ഒബെമയാങ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത മൈക്കല്‍ ആർട്ടേറ്റയ്ക്ക് ഒബെമയാങിന്‍റെ പുതിയ കരാർ ആശ്വാസം നല്‍കുന്നതാണ്. നായകനും കളിക്കാരനും എന്ന നിലയില്‍ ഒബെമയാങിന്‍റെ സാന്നിധ്യം ടീമിന് അനിവാര്യമാണെന്ന് ആർട്ടേറ്റ പ്രതികരിച്ചു.