കേരളം

kerala

ETV Bharat / sports

പെപ് ഗ്വാർഡിയോള പ്രീമിയർ ലീഗിലെ മികച്ച പരിശീലകൻ

പെപ് ഈ പുരസ്കാരം സ്വന്തമാക്കുന്നത് തുടർച്ചയായ രണ്ടാം തവണ

പെപ് ഗ്വാർഡിയോള പ്രീമിയർ ലീഗിലെ മികച്ച പരിശീലകൻ

By

Published : May 15, 2019, 12:14 PM IST

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗ് മാനേജർ ഓഫ ദി ഇയർ പുരസ്കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. തുടർച്ചയായ രണ്ടാം തവണയാണ് പെപ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. സിറ്റിയെ കിരീടനേട്ടത്തില്‍ എത്തിച്ചതിനാണ് പെപിനെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പരിശീലകനായി തെരഞ്ഞെടുത്തത്.

പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്തിയതോടെ മൂന്ന് പ്രധാന ലീഗുകളില്‍ കിരീടം നിലനിർത്തുന്ന ആദ്യ പരിശീലകൻ എന്ന നേട്ടവും പെപ് ഗ്വാർഡിയോള സ്വന്തമാക്കി. പ്രീമിയർ ലീഗിലെ 38 മത്സരങ്ങളില്‍ നിന്ന് പരമാവധി ലഭിക്കാവുന്നത് 114 പോയിന്‍റാണ്. ഇക്കുറി വെറും 16 പോയിന്‍റ് മാത്രം കുറഞ്ഞ് 98 പോയിന്‍റുമായാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയത്. ഈ പുരസ്കാരം നേടിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പെപ് ഈ പുരസ്കാരം തന്‍റെ കളിക്കാരുമായി പങ്കുവെക്കുമെന്നും അവരാണ് യഥാർത്ഥ പോരാളികളെന്നും പറഞ്ഞു.

അതേസമയം ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫയുടെ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസണുകളിലായി യുവേഫയുടെ ഫൈനാൻഷ്യല്‍ ഫെയർ പ്ലേ നിയമം ലംഘിച്ച് ട്രാൻസ്ഫറില്‍ തുക ചെലവഴിച്ച സിറ്റിക്കെതിരെ അച്ചടക നടപടിയെടുത്തേക്കുമെന്നാണ് സൂചന. ചാമ്പ്യൻസ് ലീഗില്‍ നിന്ന് വിലക്ക് ലഭിക്കുകയാണെങ്കില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് അത് വൻ തിരിച്ചടിയാകും നല്‍കുക.

ABOUT THE AUTHOR

...view details