സാവോപോളോ:ഇതിഹാസ ഫുട്ബോള്‍ താരം പെലെ ആശുപത്രി വിട്ടു. വന്‍കുടലിൽ മുഴ കണ്ടെത്തിയതിനെ തുടർന്നുള്ള കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി ഡിസംബർ ആദ്യമാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടെങ്കിലും ചികിത്സ തുടരും.
നിലവിൽ അദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഒരു മാസത്തോളം അദ്ദേഹം ആശുപത്രിയിൽ തുടർന്നിരുന്നു.