റോം: ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന്‍റെ മുന്നേറ്റ താരം പൗലോ ഡിബാലയ്‌ക്കും കാമുകിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ആഴ്‌ചകളായി ഇരുവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. താരം തന്നെയാണ് ട്വിറ്ററിലൂടെ രോഗം ബാധിച്ച വിവരം പുറത്തുവിട്ടത്.
യുവന്‍റസ് താരം പൗലോ ഡിബാലയ്‌ക്ക് കൊവിഡ് 19 - കൊവിഡ് വാര്‍ത്തകള്‍
താരം തന്നെയാണ് ട്വിറ്ററിലൂടെ രോഗം ബാധിച്ച വിവരം പുറത്തുവിട്ടത്. യുവന്‍റസിന്‍റെ മൂന്നാമത്തെ താരത്തിനാണ് കൊവിഡ് 19 ബാധ സ്ഥിരീകരിക്കുന്നത്.
യുവന്‍റസ് താരം പൗലോ ഡിബാലയ്‌ക്ക് കൊവിഡ് 19
യുവന്‍റസിന്‍റെ മൂന്നാമത്തെ താരത്തിനാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ബ്ലെയ്‌സ് മറ്റ്യൂഡിക്കും, ഡാനിയലി റുഗാനിക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡിബാലയ്‌ക്ക് വൈറസ് ബാധയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും തെറ്റായ വാര്‍ത്തയെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇറ്റലിയില്‍ വൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സീരി എ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.