ബാഴ്‌സലോണ: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണ പരിശീലനം പുനരാരംഭിച്ചു. മുന്‍നിര കളിക്കാർക്ക് ഉൾപ്പെടെ കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് പരിശീലനം തുടങ്ങിയത്. ഉസ്മാന്‍ ഡെംബല്ലെ ഒഴികെ മറ്റെല്ലാ കളിക്കാരും ഇതിനകം കൊവിഡ് 19 ടെസ്റ്റിന് വിധേയരായിട്ടുണ്ട്. അദ്ദേഹം പരിക്ക് കാരണം പുറത്തിരിക്കുകയാണ്. മെയ് 11-ാം തീയതി ജഡെംബല്ലെയും ടെസ്റ്റിന് വിധേയനാകുമെന്നാണ് സൂചന.
ബാഴ്‌സലോണ പരിശീലനം പുനരാരംഭിച്ചു
സ്‌പാനിഷ് സർക്കാർ അനുവാദം നല്‍കിയതിനെ തുടർന്ന് മുന്‍ നിര താരങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും കൊവിഡ് 19 ടെസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് ബാഴ്‌സലോണ പരിശീലനം പുനരാരംഭിച്ചത്
മെസിയും ബാഴ്‌സയും
ലാലിഗ മത്സരങ്ങൾ മാർച്ച് മുതല്‍ കൊവിഡ് 19 കാരണം അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്. അതേസമയം ലീഗ് പുനരാരംഭിക്കുന്ന തീയതി അധികൃതർ ഇതേവരെ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ക്ലബുകൾക്ക് പരിശീലനം പുനരാരംഭിക്കാന്‍ അധികൃതർ അനുവാദം നല്‍കിയത്. നിലവില്‍ ആഗോള തലത്തില്‍ മഹാമാരി കാരണം എല്ലാ കായിക മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയോ മാറ്റിവെക്കുകയോ ചെയ്‌തിരിക്കുകയാണ്.