കേരളം

kerala

ETV Bharat / sports

ജര്‍മന്‍ സൂപ്പര്‍ കപ്പും സ്വന്തം; എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി ബയേണ്‍ - bayern win german super cup news

കലാശപ്പോരില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബയേണിന്‍റെ കിരീട ധാരണം

ബയേണിന് ജര്‍മന്‍ സൂപ്പര്‍ കപ്പ് വാര്‍ത്ത  ബയേണിന് ജയം വാര്‍ത്ത  bayern win german super cup news  bayern win news
ബയേണ്‍

By

Published : Oct 1, 2020, 7:16 PM IST

ബെര്‍ലിന്‍: യൂറോപ്പില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്‍റെ തേരോട്ടം തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിനും സൂപ്പര്‍ കപ്പിനും പിന്നാലെ ജര്‍മന്‍ സൂപ്പര്‍ കപ്പും ബേയേണ്‍ മ്യൂണിക്കിന്. കലാശപ്പോരില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബയേണിന്‍റെ കിരീട ധാരണം.

ബയേണിന് വേണ്ടി കോറന്‍റിന്‍ ടൊളിസോ, തോമസ് മുള്ളര്‍, ജോഷ്വ കിമ്മിച്ച് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ജൂലിയന്‍ ബ്രാന്‍ഡിറ്റ്, എര്‍ലിങ് ഹാലണ്ട് എന്നിവര്‍ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയും വല ചലിപ്പിച്ചു.

പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ കിരീടം സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക്ക് ഇതിനകം വമ്പന്‍ തിരിച്ച് വരവാണ് നടത്തിയത്. ഈ സീസണിലും അപരാജിത കുതിപ്പ് തുടരുമെന്ന സൂചനകളാണ് സൂപ്പര്‍ കപ്പടിച്ചതോടെ ബയേണ്‍ പുറത്ത് വിടുന്നത്.

ABOUT THE AUTHOR

...view details