മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് സെവിയ്യ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സെവിയ്യയുടെ ജയം. രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ 20 മിനിട്ട് മാത്രം ശേഷിക്കെ സെവിയ്യക്കായി മാര്‍ക്കസ് അക്യുണിയോ വല കുലുക്കി.
അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ചു; സെവിയ്യക്ക് വമ്പന്‍ ജയം - sevilla win news
മറുപടിയില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ സെവിയ്യ പരാജയപ്പെടുത്തിയത്.
ലാലിഗ
ലീഗിലെ ഈ സീസണില്‍ കിരീടപ്പോരാട്ടം കനക്കും. കപ്പിനായുള്ള പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ കൂടാതെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും കരുത്തരായ ബാഴ്‌സലോണയുമാണുള്ളത്. റയലിന് 63ഉം ബാഴ്‌സലോണക്ക് 62 പോയിന്‍റും വീതമാണുള്ളത്.
ലീഗില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന അടുത്ത മത്സരത്തില്‍ ബാഴ്‌സലോണയും വല്ലാഡോളിഡും നേര്‍ക്കുനേര്‍ വരും. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗ ക്യാമ്പില്‍ പുലര്‍ച്ചെ 12.30നാണ് മത്സരം.