ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19. ജൂണ്‍ 15, 16 തീയതികളിലായി 1,541 പേരില്‍ നടത്തിയ ടെസ്റ്റിലാണ് ഒരാള്‍ക്ക് കൂടി രോഗം കണ്ടെത്തിയത്. ഇതോടെ ഇപിഎല്ലില്‍ ഇതേവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി കൊവിഡ് 19 ബാധിച്ചയാളെ ഒരാഴ്ചത്തെ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറ്റും.
ഇപിഎല്ലില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 - epl news
പുതുതായി ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രോഗ ബാധിതരുടെ എണ്ണം 17 ആയി
![ഇപിഎല്ലില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 ഇപിഎല്‍ വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത epl news covid 19 news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:03:35:1592498015-768-512-7674604-965-7674604-1592494025384-1-1806newsroom-1592497905-174.jpg)
ഇതേവരെ ഇപിഎല്ലില്‍ ഒമ്പത് റൗണ്ടുകളിലായിട്ടാണ് കൊവിഡ് 19 ടെസ്റ്റ് നടത്തിയത്. അതേസമയം ഇപിഎല്‍ മത്സരങ്ങള്‍ക്ക് ജൂണ്‍ 17-ന് തുടക്കമായി. ആദ്യ മത്സരം ആസ്റ്റണ്‍ വില്ലയും ഷെഫീല്‍ഡ് യുണൈറ്റഡും തമ്മിലായിരുന്നു. 19-ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ അവസാന ്സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റി 14-ാം സ്ഥാനത്തുള്ള സതാംപ്റ്റണിനെ നേരിടും. നിലവില്‍ ലീഗില്‍ 22 പോയിന്റിന്റെ ലീഡുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 29 മത്സരങ്ങളില്‍ നിന്നും 82 പോയിന്റാണ് ചെമ്പടക്കുള്ളത്. രണ്ടാം സ്ഥാനത്ത് 60 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നിലയുറപ്പിച്ചിട്ടുണ്ട്.