ഹൈദരാബാദ്: ഒരിടവേളക്ക് ശേഷം ഇന്നലെ ആരംഭിച്ച ഐഎസ്എല്‍ ആറാം സീസണില്‍ എടികെ ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. ഒഡീഷയുടെ സ്വന്തം മൈതാനാമായ പൂനെ ശ്രീ ശിവ ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരക്കാണ് മത്സരം.
ഐഎസ്എല്ലില്‍ ഇന്ന് ഒഡീഷ-കൊല്‍ക്കത്ത പൊരാട്ടം - ജയം തേടി കൊല്‍ക്കത്ത വാർത്ത
സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ജയം തേടി ഒഡീഷയും നാലാം തുടർ ജയം തേടി കൊല്‍ക്കത്തയും ഇന്ന് പൂനെയില്‍
![ഐഎസ്എല്ലില്‍ ഇന്ന് ഒഡീഷ-കൊല്‍ക്കത്ത പൊരാട്ടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5163357-thumbnail-3x2-isl-2.jpg)
തുടർച്ചയായ നാലാം ജയം തേടിയാണ് അന്‍റോണിയോ ലോപ്പസിന്‍റെ നേതൃത്വത്തിലുള്ള എടികെ ഇന്നിറങ്ങുക. ജയത്തിലൂടെ ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്താനാകും കൊല്‍ക്കത്തയുടെ ശ്രമം. നിലവില്‍ നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി കൊല്‍ക്കത്ത ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മുന്നേറ്റ നിരയില്‍ ഡേവിഡ് വില്യംസും റോയി കൃഷ്ണയും മികച്ച ഫോമിലാണ്. നാല് മത്സരങ്ങളില്‍ നിന്നായി ഇരുവരും മൂന്ന് ഗോളുകൾ വീതം നേടി.
സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ജയം ഉറപ്പാക്കാനാകും ഒഡീഷയുടെ ശ്രമം. നിലവില്‍ നാല് പോയിന്‍റുമായി ആറാം സ്ഥാനത്താണ് ഒഡീഷ. നാല് മത്സരങ്ങൾക്ക് ശേഷം ടീം ഒത്തിണക്കം നേടിയെന്നും കളിക്കാരെല്ലാം തയ്യാറാണെന്നും കോച്ച് ജോസഫ് ഗോംബോ പറഞ്ഞു. ലീഗില്‍ നേരത്തെ നടന്ന മത്സരത്തില്‍ ഒഡീഷ മുംബൈയെ പരാജയപ്പെടുത്തുകയും ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളക്കുകയും ചെയ്തിരുന്നു.