പൂനെ:ഐഎസ്എല്‍ ആറാം സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ നടന്ന പ്രഥമ മത്സരത്തില്‍ ലീഗിലെ വമ്പന്‍മാരെ സമനിലയില്‍ തളച്ച് ഒഡീഷാ എഫ്‌സി. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള എടികെക്കെതിരേ ഗോൾരഹിത സമനിലയാണ് ഒഡീഷ നേടിയത്. ഒഡീഷ മൂന്ന് തവണയും കൊല്‍ക്കത്ത നാല് തവണയും എതിരാളിയുടെ ഗോൾ പോസ്റ്റില്‍ പന്ത് എത്തിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല.
കൊല്‍ക്കത്തയെ സമനിലയില്‍ തളച്ച് ഒഡീഷ - ഐഎസ്എല്‍ വാർത്ത
നിലവില്‍ 10 പോയിന്‍റുമായി കൊല്‍ക്കത്ത ലീഗില്‍ ഒന്നാം സ്ഥാനത്താണ്

ഐഎസ്എല്‍
നിലവില്‍ 10 പോയിന്‍റുമായി കൊല്‍ക്കത്ത ലീഗില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയവും രണ്ട് സമനിലയുമാണ് കൊല്‍ക്കത്തക്ക് ഉള്ളത്. അഞ്ച് പോയിന്‍റ് മാത്രമുള്ള ഒഡീഷ എഫ്‌സി ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഒഡീഷക്ക് ഉള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ നേരിടും. ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.