ഐ.എസ്.എല്ലിൽ പ്ലേ ഓഫിനായി ഇറങ്ങിയ നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ച് പൂനെ സിറ്റി എഫ്.സി ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഹൈലാൻഡേഴ്‌സിന് വേണ്ടി റോളിൻ ബോർഗസും പൂനെ സിറ്റിക്ക് വേണ്ടി ആദിൽ ഖാനുമാണ് ഗോളടിച്ചത്.
നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുടുക്കി പൂനെ - കമൽ ജിത്ത് സിങ്
ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിൽ കടക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനാകുമായിരുന്നു. സമനിലയോടെ മറ്റ് മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും നോർത്ത് ഈസ്റ്റിന്‍റെ പ്ലേഓഫ് സാധ്യത
ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്‍ റെചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിൽ കടക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനാകുമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച പൂനെ നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. ബോർഗ്‌സിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യം ഗോൾ നേടിയത്. കമൽ ജിത്ത് സിങ്ങിന്‍റെ പിഴവ് മുതലെടുത്ത ഇന്ത്യൻ താരത്തിന് പിഴച്ചില്ല. എന്നാൽ ഏറെ വൈകാതെ തന്നെ പൂനെ സമനില പിടിച്ചു. ഡിയാഗോ കാർലോസിന്‍റെ അസിസ്റ്റിൽ മികച്ച വോളിയിലൂടെ ആദിൽ ഖാൻ പൂനെക്ക് വേണ്ടി സമനില നേടിക്കൊടുക്കുകയായിരുന്നു.