ഗുവാഹത്തി:ഐഎസ്എല്ലില്‍ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ജംഷഡ്‌പൂർ എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരഞ്ഞു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഇരുടീമും മൂന്ന് ഗോള്‍ വീതമടിച്ചു. മത്സരം തുടങ്ങി നാലാം മിനുട്ടില്‍ നോർത്ത് ഈസ്‌റ്റിന്‍റെ മധ്യനിര താരം ഫെഡറിക്കോ ഗോൾ മഴക്ക് തുടക്കം കുറിച്ചു. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ഡേവിഡ് ഡ്രാന്‍ഡേ ജെംഷഡ്‌പൂരിനായി ഗോൾ മടക്കി.
സമനിലയില്‍ പിരിഞ്ഞ് നോർത്ത് ഈസ്‌റ്റും ജംഷഡ്‌പൂരും - നോർത്ത് ഈസ്‌റ്റ് വാർത്ത
നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് വീതം ഗോളടിച്ച് സമനിലയില്‍ പിരഞ്ഞു
രണ്ടാം പകുതിയില്‍ 77-ാം മിനുട്ടില്‍ നോർത്ത് ഈസ്‌റ്റിനായി റെദീം ത്‌ലാങ്ങാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 13 മിനുട്ടില്‍ നടന്ന കൂട്ടപ്പൊരിച്ചിലില്‍ പിറന്നത് മൂന്ന് ഗോളുകളാണ്. 82-ാം മിനിട്ടില്‍ അക്കോസ്‌റ്റ ജംഷഡ്‌പൂരിനായി ഗോൾ മടക്കി. എന്നാല്‍ 85-ാം മിനുറ്റില്‍ മോമോയുടെ ഗോളില്‍ ജെഷഡ്‌പൂര്‍ 3-2ന് മുന്നിലെത്തി. എന്നാല്‍ 88-ാം മിനിറ്റില്‍ ഡേവിഡിന്‍റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. അതേസമയം 87-ാം മിനിട്ടില്‍ ഫറൂഖ് ചൗധരി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ജംഷഡ്‌പൂരിന് തിരിച്ചടിയായി. ഫറൂഖ് പുറത്തായതോടെ 10 പേരുമായാണ് ജംഷഡ്‌പൂർ മത്സരം പൂർത്തിയാക്കിയത്.
ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും 17 പൊയിന്‍റുള്ള ജെംഷഡ്‌പൂര്‍ ഏഴാം സ്ഥാനത്തും 15 മത്സരങ്ങളില്‍ നിന്നുമായി 13 പൊയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്തുമാണ്. ഫെബ്രുവരി 14-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ നോർത്ത് ഈസ്‌റ്റ് ഒഡീഷ എഫ്‌സിയെ നേരിടും. അതേസമയം ഫെബ്രുവരി 13-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ജംഷഡ്‌പൂരിന്‍റെ എതിരാളികൾ ഹൈദരാബാദ് എഫ്‌സിയാണ്.