റോം:ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലെ തിരിച്ചടിക്കൊടുവില്‍ യുവന്‍റസ് പരിശീലകന്‍ മൗറിയോ സാറി പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ലിയോണിനോണിനോട് പരാജയപ്പെട്ട് യുവന്‍റസ് പുറത്തായതിനെ തുടര്‍ന്നാണ് സാറിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റില്ല; സാറിയെ പുറത്താക്കി യുവന്‍റസ് - juventus news
പരിശീലകനായി ചുമതലയേറ്റിട്ട് ഒരു സീസണ്‍ പൂര്‍ത്തിയാകുമ്പോഴേക്കാണ് മൗറിയോ സാറിയെ യുവന്‍റസ് പുറത്താക്കുന്നത്
മൗറിയോ സാറി
നേരത്തെ ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് കിരീടം നിലനിര്‍ത്തിയെങ്കിലും കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച ലീഗില്‍ ക്ലബിന്‍റെ മോശം പ്രകടനം 61 വയസുള്ള സാറിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചിരുന്നു. സാറിയുടെ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതായി യുവന്‍റസ് ട്വീറ്റ് ചെയ്‌തു.
സാറി അലയന്‍സ് സ്റ്റേഡിയത്തില്‍ കളി പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരു സീസണ്‍ പൂര്‍ത്തിയാകുന്നതേയുള്ളൂ. ചെല്‍സിയുടെ പരിശീലകനായ ശേഷമാണ് ഇറ്റാലിയന്‍ പരിശീലകനായ സാറി യുവന്‍റസിലേക്ക് എത്തിയത്.
Last Updated : Aug 8, 2020, 10:49 PM IST