കേരളം

kerala

ETV Bharat / sports

താരങ്ങളും കാണികളും ഏറ്റുമുട്ടി, നൈസ്- മാർസെലെ മത്സരത്തില്‍ അന്വേഷണം - താരങ്ങളും കാണികളും ഏറ്റുമുട്ടി

പയറ്റ് അടക്കം മൂന്ന് താരങ്ങൾക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഭടൻമാർ എത്തി താരങ്ങളെ ലോക്ക് റൂമിലേക്ക് മാറ്റിയ ശേഷം മത്സരം 15 മിനിട്ട് നിർത്തി വെച്ചു. അപ്പോൾ നൈസ് ഒരു ഗോളിന് മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു. 15 മിനിട്ടിന് ശേഷം മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചുവെങ്കിലും മാർസലെ ടീം മാനേജ്‌മെന്‍റ് കളിക്കാൻ വിസമ്മതിച്ചു.

nice-marseille-game-abandoned-after-fan-violence
താരങ്ങളും കാണികളും ഏറ്റുമുട്ടി, നൈസ്- മാർസെലെ മത്സരത്തില്‍ അന്വേഷണം

By

Published : Aug 23, 2021, 4:38 PM IST

നൈസ്: ഫ്രഞ്ച് ലീഗില്‍ ഇന്നലെ നടന്ന നൈസ്- മാർസെലെ മത്സരത്തിനിടെ കാണികളും താരങ്ങളും ഏറ്റുമുട്ടിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. നൈസിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ നൈസ് ആരാധകരാണ് ആദ്യം മൈതാനത്തേക്ക് കുപ്പികൾ അടക്കമുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞത്. മൈതാനത്തേക്ക് കുപ്പികൾ അടക്കമുള്ളവ എറിയരുതെന്ന് ഔദ്യോഗിക അറിയിപ്പ് സ്റ്റേഡിയത്തില്‍ വന്നിട്ടും കാണികൾ അത് തുടർന്നു.

അതിനിടെ മാർസെലെ താരം ദിമിത്രി പയറ്റിന്‍റെ ശരീരത്തേക്ക് കുപ്പികൾ എറിഞ്ഞതോടെയാണ് സംഭവം കൈവിട്ടുപോയത്. മൈതാനത്തിന്‍റെ കോർണറില്‍ നിന്ന പയറ്റ് കുപ്പികൾ എടുത്ത് കാണികൾക്ക് നേരെ എറിഞ്ഞതോടെ കാണികൾ പ്രകോപിതരായി മൈതാനത്തേക്ക് ഓടിയെത്തി. അതിനിടെ രണ്ട് ടീമിലെയും താരങ്ങളും അവിടേക്ക് എത്തി. കാണികൾ നിയന്ത്രണം ലംഘിച്ച് താരങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

also read: സഞ്ചാരികളുടെ സ്വപ്‌ന ഭൂമി... പോകാം ദേവഭൂമിയിലെ ചൗകോരിയിലേക്ക്

പയറ്റ് അടക്കം മൂന്ന് താരങ്ങൾക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഭടൻമാർ എത്തി താരങ്ങളെ ലോക്ക് റൂമിലേക്ക് മാറ്റിയ ശേഷം മത്സരം 15 മിനിട്ട് നിർത്തി വെച്ചു. അപ്പോൾ നൈസ് ഒരു ഗോളിന് മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു. 15 മിനിട്ടിന് ശേഷം മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചുവെങ്കിലും മാർസലെ ടീം മാനേജ്‌മെന്‍റ് കളിക്കാൻ വിസമ്മതിച്ചു.

മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചുവെങ്കിലും സ്വന്തം താരങ്ങളുടെ സുരക്ഷയെ കരുതി മത്സരിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മാർസലെ ക്ലബ് പ്രസിഡന്‍റ് പാബ്ലോ ലോൻഗോറിയ പറഞ്ഞു. സുരക്ഷ ഉറപ്പു തരാൻ റഫറിക്ക് പോലും കഴിഞ്ഞിരുന്നില്ലെന്നാണ് പാബ്ലോ ലോൻഗോറിയ പറഞ്ഞത്.

also read: 'എന്‍ജോയ് എന്‍ജാമിയുടെ സ്രഷ്ടാവിനെ അവഗണിക്കുന്നു' ; അറിവിനെ ഒഴിവാക്കുന്നതിനെതിരെ പാ.രഞ്ജിത്ത്

ഇതൊരു നിരാശ സമ്മാനിച്ച മത്സരമായിരുന്നുവെന്നാണ് നൈസ് പ്രസിഡന്‍റ് ജീൻ പിയറി റിവ്‌റെ പ്രതികരിച്ചത്. എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാണ്. സംഭവിച്ചത് ദൗർഭാഗ്യകരമാണ്. ഞങ്ങളുടെ കാണികളാണ് കുപ്പികൾ എറിഞ്ഞത്. സുരക്ഷാ ജീവനക്കാർക്ക് ഒന്നും ചെയ്യാനായില്ല. പക്ഷേ മത്സരം എല്ലാ സുരക്ഷയോടും കൂടി പുനരാരംഭിക്കാൻ ഞങ്ങൾ സന്നദ്ധരായിരുന്നു. മാർസലെ ടീം തയ്യാറായില്ലെന്നും ജീൻ പിയറി റിവ്‌റെ പറഞ്ഞു.

ABOUT THE AUTHOR

...view details