കേരളം

kerala

ETV Bharat / sports

മെസിയെ പിഎസ്‌ജിയില്‍ എത്തിക്കണമെന്ന് നെയ്‌മര്‍ - neymar about messi news

ചാമ്പ്യസ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു നെയ്‌മര്‍. മത്സരത്തില്‍ നെയ്‌മര്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കി

നെയ്‌മര്‍ മെസിയെ കുറിച്ച് വാര്‍ത്ത  മെസി പിഎസ്‌ജിയിലേക്ക് വാര്‍ത്ത  neymar about messi news  messi to psg news
നെയ്‌മര്‍, മെസി

By

Published : Dec 4, 2020, 10:30 PM IST

പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസിയെ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുടെ തട്ടകത്തിലെത്തിക്കണമെന്ന ആഗ്രഹം വീണ്ടും പങ്കുവെച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍. നിലവില്‍ പിഎസ്‌ജിക്ക് വേണ്ടിയാണ് നെയ്‌മര്‍ ബൂട്ടുകെട്ടുന്നത്. വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ മെസിയെ ഫ്രീ ട്രാന്‍സ്‌ഫറിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ പിഎസ്‌ജി അടക്കമുള്ള ക്ലബുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിലവിലെ കരാര്‍ പ്രകാരം ഈ സീസണ്‍ അവസാനം മെസിക്ക് റിലീസ് ക്ലോസില്ലാതെ ബാഴ്‌സലോണ വിടാന്‍ സാധിക്കും.

ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ നെയ്‌മര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം ബാഴ്‌സലോണ വിടണമെന്ന ആഗ്രഹം ഇതിനകം മെസി പ്രകടിപ്പിച്ച് കഴിഞ്ഞു. ഇതേ ആവശ്യം കഴിഞ്ഞ സീസണിലും മെസി മുന്നോട്ട് വെച്ചെങ്കിലും വമ്പന്‍ റിലീസ് ക്ലോസായ 700 മില്യണ്‍ യൂറോ ബാഴ്‌സ ആവശ്യപെട്ടതിനെ തുടര്‍ന്ന വിവിധ ക്ലബുകള്‍ പിന്നോട്ട് പോവുകയായിരുന്നു.

ഒരു കാലത്ത് മെസിയും നെയ്‌മറും സുവാരസും ഉള്‍പ്പെടുന്ന ത്രയം ബാഴ്‌സക്ക് തിളക്കമുള്ള ജയങ്ങളാണ് സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, സ്‌പാനിഷ് കപ്പ് കിരീടങ്ങള്‍ ഉള്‍പ്പെടെ ഈ ത്രയം ബാഴ്‌സയുടെ ഷെല്‍ഫില്‍ എത്തിച്ചു. 2013 മുതല്‍ 2017വരെയാണ് മെസിയും നെയ്‌മറും ബാഴ്‌സലോണക്ക് വേണ്ടി പന്ത് തട്ടിയത്. ആ സുവര്‍ണ കാലത്തെ വീണ്ടും ഓര്‍മിപ്പിക്കുക കൂടിയാണ് നെയ്‌മര്‍ ചെയ്‌തത്. 2017ലാണ് നെയ്‌മര്‍ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. റിക്കോഡ് തുകക്കാണ് ആ കൂടുമാറ്റം സംഭവിച്ചത്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചാമ്പ്യസ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍. മത്സരത്തില്‍ നെയ്‌മര്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കി. മാര്‍ക്വിനസാണ് മൂന്നാമത്തെ ഗോള്‍ പിഎസ്‌ജിക്കായി സ്വന്തമാക്കിയത്. 32ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനായി ആശ്വാസ ഗോള്‍ കണ്ടെത്തി.

അതേസമയം നെയ്‌മറും മെസിയും കിലിയന്‍ എംബാപ്പെയും ചേര്‍ന്നൊരു സഖ്യം പിഎസ്‌ജി ലക്ഷ്യമിടുന്നോ എന്ന സംശയവും ഫുട്‌ബോള്‍ നിരീക്ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. എംബൈപ്പെയെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ ഇറക്കി മെസിയെ പിഎസ്‌ജിയില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നേരത്തെ പിഎസ്‌ജി പരിശീലകന്‍ തോമസ് ടൂച്ചലും മെസിയെ പിഎസ്‌ജിയിലേക്ക് സ്വാഗതം ചെയ്‌ത് രംഗത്ത് വന്നിരുന്നു.

ABOUT THE AUTHOR

...view details