പാരീസ്: ഖത്തർ ലോകകപ്പ് തന്‍റെ കരിയറിലെ അവസാന ലോകകപ്പായേക്കുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ. കൂടുതൽ കാലം ഫുട്ബോള്‍ തുടരാനുള്ള കരുത്ത് തനിക്ക് ഉണ്ടാകുമോ എന്ന ഉറപ്പില്ലാത്തതിനാലാണ് ഇത്തരം ഒരു തീരുമാനമെന്നും താരം വ്യക്തമാക്കുന്നു. ഡിഎസെഡ്എന്നിന്‍റെ ''നെയ്മര്‍ ആന്‍ഡ് ദി ലൈന്‍ ഓഫ് കിങ്സ്' എന്ന ഡോക്യുമെന്‍ററിയിലാണ് താരത്തിന്‍റെ പ്രതികരണം.
ഖത്തറിലേത് അവസാന ലോകകപ്പ് ; വിരമിക്കൽ സൂചന നൽകി നെയ്‌മർ - വിരമിക്കൽ സൂചന നൽകി നെയ്‌മർ
ഡിഎസെഡ്എന്നിന്‍റെ ''നെയ്മര്‍ ആന്‍ഡ് ദി ലൈന്‍ ഓഫ് കിങ്സ്' എന്ന ഡോക്യുമെന്‍ററിയിലാണ് താരത്തിന്‍റെ പ്രതികരണം.
ഖത്തറിലേത് അവസാനത്തെ ലോകകപ്പാകുമെന്ന് താൻ കരുതുന്നു. കൂടതൽ കാലം തുടരാനുള്ള കരുത്ത് തനിക്ക് ഉണ്ടാകുമോ എന്നറിയില്ല. രാജ്യത്തിനായി ലോകകപ്പ് കിരീടം നേടുക എന്നത് ചെറുപ്പ കാലം മുതലുള്ള സ്വപ്നമാണ്. അതുകൊണ്ട് തന്നെ ഇത്തവണ ലോകകപ്പ് നേടാൻ പരമാവധി ശ്രമിക്കുമെന്നും നെയ്മർ പറയുന്നു.
29 കാരനായ നെയ്മര്‍ 2010 ലാണ് ബ്രസീലിനായി അരങ്ങേറിയത്. ബ്രസീലിന് വേണ്ടി രണ്ട് ലോകകപ്പുകളില്‍ പന്തുതട്ടിയ നെയ്‌മർ രാജ്യത്തിനായി ഏറ്റവുമധികം ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ്. 114 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളാണ് താരം രാജ്യത്തിനായി ഇതുവരെ നേടിയിട്ടുള്ളത്. അതേസമയം കോപ്പ അമേരിക്ക കിരീടവും ലോകകപ്പ് കിരീടവും ബ്രസീലിനൊപ്പം നേടാൻ നെയ്മർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.