സാവോപോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് വേണ്ടി പന്ത് തട്ടില്ല. വെനസ്വേലക്ക് എതിരായ ലോകകപ്പ് യോഗ്യാ മത്സരത്തില്‍ നെയ്‌മര്‍ കളിക്കില്ലെന്ന് ടീം മാനേജ്‌മെന്‍റ് ട്വീറ്റ് ചെയ്‌തു. പരിക്ക് കാരണമാണ് നെയ്‌മര്‍ പുറത്തിരിക്കുന്നത്. ഈ മാസം 18ന് യുറുഗ്വെയ്ക്ക് എതിരെ നടക്കുന്ന യോഗ്യതാ മത്സരം വരെ നെയ്‌മറിന്‍റെ സേവനം ലഭ്യമാകില്ല. ശനിയാഴ്‌ച വൈകീട്ട് ആറിന് വെനസ്വേലക്ക് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.
നെയ്‌മറില്ല, മെനീനോക്ക് കൊവിഡ്; ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബ്രസീലിന് തിരിച്ചടി - brazil with world cup news
പിഎസ്‌ജിക്ക വേണ്ടിയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം നെയ്‌മര്‍ ഫിറ്റ്നസ് വീണ്ടെടുക്കാത്തത് കാരണമാണ് ലോകകപ്പ് ടീമില്‍ ഇടം പിടിക്കാത്തത്. ശനിയാഴ്‌ച വൈകീട്ട് ആറിന് സാവോപോളൊയിലാണ് യോഗ്യതാ മത്സരം
നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ ഇസ്‌താംബുള്‍ ബസാകസറിനെതിരായ മത്സരത്തിനിടെ 26ാം മിനിട്ടിലാണ് നെയ്‌മര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ നെയ്‌മര്‍ക്ക രണ്ടാഴ്‌ചത്തോളം വിശ്രമം വേണ്ടിവരുമെന്ന് പിഎസ്‌ജിയുടെ പരിശീലകന്‍ തോമസ് ട്യുച്ചേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്ക് കാരണം ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുടെ മത്സരങ്ങള്‍ ഉള്‍പ്പെടെ നെയ്‌മര്‍ക്ക് നഷ്‌ടമായിരുന്നു.
നെയ്‌മര്‍ക്കേറ്റ പരിക്കിനെ കൂടാതെ മധ്യനിര താരം ഗബ്രിയേല്‍ മെനീനോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും ബ്രസീലിന് തരിച്ചടിയാണ്. കഴിഞ്ഞ നാല് ദിവസമായി ടീമിനൊപ്പം മെനിനോ പരിശീലനം നടത്തി വരുകയായിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണ് താരം കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. 20 കാരനായ താരത്തിന് പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബ്രസീലിയന്‍ ക്ലബായ പാല്‍മെറെസിന്‍റെ താരം കൂടിയാണ് ഗബ്രിയേല്‍.