പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ അസാധാരണ സംഭവങ്ങൾ. ഇന്നലെ നടന്ന പാരീസ് സെയ്‌ന്‍റ് ജർമൻ - മാർസെ മത്സരത്തിനിടെയാണ് താരങ്ങൾ പരസ്‌പരം ഏറ്റുമുട്ടിയത്. പിഎസ്‌ജി സൂപ്പർ താരം നെയ്‌മർ അടക്കം അഞ്ച് പേർക്കാണ് മത്സരത്തില്‍ ചുവപ്പുകാർഡ് ലഭിച്ചത്. നെയ്‌മറെ കൂടാതെ ലെവിൻ കുർസോവ, ലിയാൻഡ്രോ പരേഡസ് എന്നിവർക്കും മാർസെ താരങ്ങളായ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവർക്കുമാണ് ചുവപ്പുകാർഡ് ലഭിച്ചത്. ഇതിനു പുറമെ 12 താരങ്ങൾക്ക് മഞ്ഞക്കാർഡും ലഭിച്ചു.
വംശീയ അധിക്ഷേപവും തമ്മിലടിയും: നെയ്‌മർ അടക്കം അഞ്ച് താരങ്ങൾക്ക് ചുവപ്പുകാർഡ് - എയ്‌ഞ്ചല്‍ ഡി മരിയ
നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി തുടർച്ചയായ രണ്ടാം മത്സരത്തിലാണ് തോല്‍വി അറിയുന്നത്. മത്സരത്തില്‍ മാർസെ പ്രതിരോധ താരം അല്‍വാരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്‌മർ ആരോപിച്ചു.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പിഎസ്‌ജി എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി തുടർച്ചയായ രണ്ടാം മത്സരത്തിലാണ് തോല്‍വി അറിയുന്നത്. മത്സരത്തില്‍ മാർസെ പ്രതിരോധ താരം അല്‍വാരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്‌മർ ആരോപിച്ചു. നേരത്തെ കൊവിഡ് രോഗ മുക്തരായ നെയ്‌മറും എയ്‌ഞ്ചല്‍ ഡി മരിയയും മത്സരത്തില്‍ കളിച്ചു. മത്സരത്തിന്‍റെ അവസാന മിനിട്ടുകളിലാണ് കൂട്ടത്തല്ലിലേക്ക് കളിമാറിയത്. പരുക്കൻ കളിയില്‍ 31-ാം മിനിട്ടില്‍ ഫ്ലോറിയൻ തൗവിൻ നേടിയ ഗോളിലാണ് മാർസെ ജയിച്ചത്.