കേരളം

kerala

ETV Bharat / sports

മാഞ്ചസ്റ്ററില്‍ ഏഴാം നമ്പർ ജേഴ്‌സി ഇനി കവാനിക്ക് - കവാനി യുണൈറ്റഡില്‍ വാര്‍ത്ത

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, ജോര്‍ജ് ബെസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി അണിഞ്ഞ ജേഴ്‌സിയാണ് എഡിസണ്‍ കവാനി സ്വന്തമാക്കിയത്.

cavani enter united news  no seven Jersey news  കവാനി യുണൈറ്റഡില്‍ വാര്‍ത്ത  ഏഴാം നമ്പര്‍ ജേഴ്‌സി വാര്‍ത്ത
കവാനി

By

Published : Oct 7, 2020, 6:46 PM IST

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജേഴ്‌സി ഇനി യുറുഗ്വൻ താരം എഡിസണ്‍ കവാനിക്ക് സ്വന്തം. ഓള്‍ഡ് ട്രാഫോഡിലെ ഇതിഹാസ താരങ്ങള്‍ അണിഞ്ഞ ജേഴ്‌സിയാണ് കവാനി സ്വന്തമാക്കിയത്. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുമായുള്ള കവാനിയുടെ കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചതോടെയാണ് ഓള്‍ഡ് ട്രാഫോഡിലേക്കുള്ള കൂടുമാറ്റം.

കഴിഞ്ഞ സീസണില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ഇല്ലാതെയാണ് യുണൈറ്റഡ് കളിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ഇറങ്ങിയ ആര്‍ക്കും യുണൈറ്റഡിന് വേണ്ടി തിളങ്ങാന്‍ സാധിച്ചിട്ടില്ല. റൊണാള്‍ഡോക്ക് ശേഷം ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ മൈക്കള്‍ ഓവനും, ഡി മറിയയും മെംഫിസ് ഡിപെയും, സാഞ്ചസും ഉള്‍പ്പെടെയുള്ളവര്‍ മങ്ങിയ പ്രകടനം കാഴ്‌ചവെച്ച് ജേഴ്‌സി അഴിച്ചവരാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പുറമെ ഡേവിഡ് ബെക്കാം, ജോര്‍ജ് ബെസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ അണിഞ്ഞ ഏഴാം നമ്പര്‍ ചുവന്ന ജേഴ്‌സിക്ക് ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഉള്ളത്. അലക്‌സ്‌ ഫെര്‍ഗൂസണ് കീഴില്‍ ഓള്‍ഡ് ട്രാഫോഡിലെ ഷെല്‍ഫിലേക്ക് ലോക കിരീടങ്ങള്‍ എത്തിയ കാലത്തായിരുന്നു ബെക്കാമും റൊണാള്‍ഡോയും ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ശോഭിച്ചത്. ആ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ആരാധകര്‍.

ABOUT THE AUTHOR

...view details