പോർട്ടോ: പ്രഥമ യൂറോപ്യൻ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലില്‍ ഇന്ന് പോർച്ചുഗലും നെതർലൻഡും ഏറ്റുമുട്ടും. യൂറോയ്ക്ക് ശേഷം പോർച്ചുഗലിനായി മറ്റൊരു കിരീടം നേടാനാണ് റൊണാൾഡോ ശ്രമിക്കുന്നത്. പോർച്ചുഗലിലെ പോർട്ടോയിലാണ് ഫൈനല്‍ അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരത്തിന്‍റെ കിക്കോഫ്.
നേഷൻസ് ലീഗ് ഫൈനല്‍ ഇന്ന്; റൊണാൾഡോയും സംഘവും നെതർലൻഡ്സിനെതിരെ - നെതർലൻഡ്സ്
പ്രഥമ യൂറോപ്യൻ നേഷൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് റൊണാൾഡോയും പോർച്ചുഗലും ഇന്ന് നെതർലൻഡ്സിനെതിരെ
![നേഷൻസ് ലീഗ് ഫൈനല്‍ ഇന്ന്; റൊണാൾഡോയും സംഘവും നെതർലൻഡ്സിനെതിരെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3514565-942-3514565-1560082910702.jpg)
സ്വിറ്റ്സർലൻഡിനെ സെമിയില്‍ മറികടന്നാണ് പോർച്ചുഗല്‍ ഫൈനലില്‍ കടന്നത്. റൊണാൾഡോയുടെ ഹാട്രിക്കാണ് പോർച്ചുഗലിന് ജയം സമ്മാനിച്ചത്. അതെസമയം ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനെ ആവേശകരമായ മത്സരത്തിനൊടുവില്‍ കീഴടക്കിയാണ് വിർജില്‍ വാൻ ഡേയ്ക് നയിക്കുന്ന നെതർലൻഡ്സ് ഫൈനല്‍ ബെർത്ത് ഉറപ്പാക്കിയത്. 2016 യൂറോ, 2018 ലോകകപ്പ് എന്നിവയില്‍ ഒന്നും യോഗ്യത നേടാൻ കഴിയാതെയിരുന്ന നെതർലൻഡ്സിന്‍റെ ശക്തമായ തിരിച്ചുവരവാണ് നേഷൻസ് ലീഗില്‍ കണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ വിർജില്‍ ലാൻ ഡേയ്ക്കും ഇതിഹാസ താരമായ റൊണാൾഡോയും നേർക്കുന്നേർ വരുമ്പോൾ വാനോളമാണ് ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ.