കേരളം

kerala

ETV Bharat / sports

ഫിഫ റാങ്കിംഗിൽ നേട്ടമുണ്ടാക്കി പോർച്ചുഗൽ, അർജന്‍റീന ആദ്യ പത്തിലില്ല

1746 പോയിന്‍റുമായി ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തുമുണ്ട്.

പോർച്ചുഗൽ

By

Published : Jun 15, 2019, 11:00 AM IST

പുതിയ ഫിഫ റാങ്കിംഗിൽ മുന്നേറ്റമുണ്ടാക്കി യുവേഫ നേഷൻസ് ലീഗ് ജേതാക്കളായ പോർച്ചുഗലും സ്പെയിനും. ഏഴാം സ്ഥാനത്തായിരുന്ന പോർച്ചുഗൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തായിരുന്ന പറങ്കിപ്പടക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പായ നേഷൻസ് ലീഗ് കിരീട നേട്ടമാണ് റാങ്കിംഗിൽ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചത്.

മുൻ ലോക ചാമ്പ്യൻമാരായ സ്പെയിൻ ഒമ്പതാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തെത്തി. യൂറോ കപ്പ് യോഗ്യതാ മത്സരത്തിലെ വിജയങ്ങളാണ് സ്പെയിന് തുണയായത്. അതേസമയം ഒന്നാം സ്ഥാനം ബെല്‍ജിയം നിലനിര്‍ത്തി. കുറച്ചു കാലങ്ങളായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ബെല്‍ജിയത്തിന് 1746 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനേക്കാള്‍ 28 പോയിന്‍റ് മുന്നിലാണ് ബെല്‍ജിയം. യൂറോ യോഗ്യതാ മത്സരത്തില്‍ കസാക്കിസ്ഥാനെയും സ്‌കോട്‌ലന്‍ഡിനെയും ബെല്‍ജിയം പരാജയപ്പെടുത്തിയിരുന്നു.

1681 പോയിന്‍റുമായി ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. 1652 പോയിന്‍റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനം നിലനിർത്തി. നേഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്താൻ സാധിച്ചതാണ് ത്രീ ലയണ്‍സിന് കരുത്തായത്. ക്രൊയേഷ്യ, സ്‌പെയിന്‍, ഉറുഗ്വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവരാണ് ആറ് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്. 11-ാം സ്ഥാനം ജര്‍മ്മനിയും അര്‍ജന്‍റീനയും പങ്കിടുകയാണ്. രണ്ട് നില മെച്ചപ്പെടുത്തിയാണ് ജര്‍മ്മനി 11-ാം സ്ഥാനത്തേക്കെത്തിയത്. റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഇരു ടീമിനും ഇതുവരെ സാധിച്ചിട്ടില്ല.

ABOUT THE AUTHOR

...view details