റോം: ഇറ്റാലിയന്‍ കപ്പ് നാപ്പോളി സ്വന്തമാക്കി. യുവന്‍റസിനെതിരെ നടന്ന ഫൈനലില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഷൂട്ട് ഔട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് യുവന്‍റസിനെ നാപ്പോളി പരാജയപ്പെടുത്തി. നാപ്പോളി ആദ്യ നാല് കിക്കുകളും വലയിലെത്തിച്ചു. എന്നാല്‍ പൗലോ ഡിബാലയും ഡാനിലോയും അവസരം നഷ്ടമാക്കിയത് യുവന്റസിന് തിരിച്ചടിയായി. ഇതോടെ അഞ്ചാമത് കിക്കെടുക്കാനായി കാത്ത് നിന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അവസരം ലഭിച്ചതുമില്ല. നാപ്പോളിക്കായി ലോറന്‍സോ ഇന്‍സിഗ്നെ, മത്തേയു പൊളിറ്റാനോ, മാക്‌സിമോവിച്ച്, മിലിച്ച് എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ലിയനാര്‍ഡോക്കും ആരോണ്‍ റാംസിക്കും മാത്രമെ യുവന്റസിന്റെ ഭാഗത്ത് ഷൂട്ടൗട്ടില്‍ ഗോള്‍ വലയിലെത്തിക്കാനായുള്ളൂ.
യുവന്‍റസിനെ പരാജയപ്പെടുത്തി ഇറ്റാലിയന്‍ കപ്പ് നാപ്പോളിക്ക് - ഇറ്റാലിയന്‍ കപ്പ് വാര്‍ത്ത
കലാശപ്പോരില്‍ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു
നാപ്പോളി
ഇത് 12-ാം തവണയാണ് ഇരു ടീമുകളും ഇറ്റാലിയന്‍ കപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്. അവസാനമായി 2012-ല്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും നാപ്പോളിക്കായിരുന്നു വിജയം. അന്ന് നാപ്പോളി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് യുവന്‍റസിനെ പരാജയപ്പെടുത്തി. അതേസമയം ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും.