കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം മത്സരത്തില്‍ തോല്‍വി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്‌റ്റഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. 82-ാം മിനുട്ടില്‍ മുംബൈയുടെ മുന്നേറ്റ താരം അമിനെ ചെർമിതിയാണ് ബ്ലാസ്‌റ്റേഴ്സിന്‍റെ വല കുലുക്കിയത്. ബ്ലാസ്‌റ്റേഴ്സിന്‍റെ പ്രതിരോധ നിരയില്‍ സന്തോഷ് ജിങ്കന്‍റെ അഭാവം പ്രതിഫലിച്ച മത്സരമായിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാർക്ക് മുന്നില്‍ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്‌റ്റേഴ്സിന് അടി പതറുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി; മുംബൈയോട് തോറ്റു - blasters win
82- മിനുട്ടില്‍ മുംബൈയുടെ മുന്നേറ്റ താരം അമിനെ ചെർമിതിയാണ് ബ്ലാസ്‌റ്റേഴ്സിന്‍റെ വല കുലുക്കിയത്.
ഐഎസ്എല്‍
കൊച്ചി ജവഹർലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ പരിശീലകന്‍ യോർഗെ കോസ്‌റ്റയുടെ നേതൃത്വത്തില്‍ മുംബൈ ആസൂത്രിതമായ കളിയാണ് പുറത്തെടുത്തത്. പന്തടക്കത്തിലും പാസുകളിലും മുംബൈ ഒരുപടി മുന്നില്‍ നിന്നു. മത്സരത്തിലുടനീളം നാല് മഞ്ഞ കാർഡുകളാണ് റഫറി പുറത്തെടുത്തത്. രണ്ടെണ്ണം മുംബൈക്കെതിരേയും രണ്ടെണ്ണം ബ്ലാസ്റ്റേഴ്സിനെതിരെയും. രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥനത്തും കന്നിവിജയവുമായി മുംബൈ മൂന്നാം സ്ഥാനത്തുമാണ്.
Last Updated : Oct 24, 2019, 9:57 PM IST