ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഗോവക്ക് ഇന്ന് നിർണായക പോരാട്ടം. ലീഗിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് യോഗ്യത നേടാന്‍ മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്. നേരത്തെ പ്ലേ ഓഫ് യോഗ്യത നേടിയ എഫ്‌സി ഗോവയാണ് എതിരാളികൾ. ഗോവയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ട് 7.30നാണ് മത്സരം. ലീഗില്‍ ആകെ 13 തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. അതില്‍ ആറ് തവണ ഗോവയും നാല് തവണ മുംബൈ സിറ്റി എഫ്‌സിയും ജയിച്ചു. മൂന്ന് തവണ മത്സരം സമനിലയില്‍ പിരഞ്ഞു.
പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ; എതിരാളികൾ ഗോവ
പ്ലേ ഓഫ് യോഗ്യത നേടാന്‍ മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്
പരിശീലകന്‍ സെർജിയോ ലോബേറയുടെ അഭാവത്തില്‍ ഗോവ കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. അതേസമയം പരിശീലകന്‍റെ കുറവ് ടീമിന്‍റെ പ്രകടനത്തെ ബാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ ടീം ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. സീസണില്‍ നാലാം തവണയാണ് ക്ലബ് ഒരു മത്സരത്തില്‍ നാല് ഗോളുകൾ സ്വന്തമാക്കുന്നത്. കൂടാതെ ലീഗിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോൾ നേടിയ ടീമും ഗോവയാണ്.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂരിനെ എഫ്‌സിക്ക് എതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് മുംബൈയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ജംഷഡ്‌പൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. പരിശീലകന്‍ ജോർജ കോസ്റ്റയുടെ നേതൃത്വത്തിലുള്ള മുംബൈ ഇഞ്ച്വറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ബിദ്യാ സിങ്ങിന്‍റെ ഗോളിലൂടെയാണ് വിജയിച്ചത്.