മുംബൈ:മുംബൈ സിറ്റി എഫ്‌സി പരിശീലകന്‍ ജോർജെ കോസ്റ്റയെ പുറത്താക്കി. നേരത്തെ ഐപിഎല്‍ ഈ സീസണില്‍ മുംബൈ പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുംബൈ പരിശീലകനെ പുറത്താക്കിയത്. പോർച്ചുഗീസ് സ്വദേശിയാണ് ജോർജെ കോസ്റ്റ. സഹപരിശീലകരായ മാര്‍ക്കോ ലെറ്റേയും പെഡ്രോ മിഖായേലും ടീമില്‍ തുടരില്ല എന്നും ക്ലബ് അധികൃതർ ട്വീറ്റിലൂടെ വ്യക്തമാക്കി.
പരിശീലകന്‍ ജോർജെ കോസ്റ്റയെ പുറത്താക്കി മുംബൈ - ഐഎസ്‌എല്‍ വാർത്ത
ഇത്തവണ ഐഎസ്‌എല്ലില്‍ നടന്ന 18 മത്സരങ്ങില്‍ ഏഴെണ്ണം മാത്രമാണ് മുംബൈ സിറ്റി എഫ്‌സി ജയിച്ചത്. ലീഗില്‍ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാനും മുംബൈക്ക് സാധിച്ചിരുന്നില്ല
ജോർജെ കോസ്റ്റ
കഴിഞ്ഞ രണ്ട് സീസണുകളില്‍ മുംബൈയുടെ പരിശീലകനായിരുന്നു കോസ്റ്റ. ചുമതലയേറ്റ ശേഷം നടന്ന ആദ്യ സീസണില്‍ അദ്ദേഹം ടീമിനെ പ്ലേ ഓഫില്‍ എത്തിച്ചു. അതേസമയം കോസ്റ്റക്ക് ആശംസ നേരുന്നതായി മുംബൈ സിറ്റി അധികൃതർ വ്യക്തമാക്കി. ഇത്തവണ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്‌തത്. ഇതോടെ സെമി ഫൈനല്‍ കളിക്കാനുള്ള അവസരം ടീമിന് നഷ്‌ടമായി.