പനാജി: ഐഎസ്‌എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്‌സി പോരാട്ടത്തിലെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ ആദ്യത്തെ 45 മിനിട്ട് ഗോളടിക്കാന്‍ ഇരു ടീമുകളും നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. അതേസമയം 43ാം മിനിട്ടില്‍ മധ്യനിര താരം അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത് മുംബൈക്ക് തിരിച്ചടിയായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായി സിറ്റിക്ക് മത്സരം പൂര്‍ത്തിയാക്കേണ്ടി വരും.
മുംബൈ, നോര്‍ത്ത് ഈസ്റ്റ് പോരാട്ടം; ആദ്യ പകുതി ഗോള്‍ രഹിതം - ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത
43ാം മിനിട്ടില്‍ മുംബൈയുടെ മധ്യനിര താരം അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി
ഐഎസ്‌എല്‍
ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ മുംബൈ പരിശീലകന്‍ ലൊബേരയുടെ അറ്റാക്കിങ് തന്ത്രങ്ങള്‍ മുംബൈക്ക് നിര്‍ണായകമാകും. മറുഭാഗത്ത് ജെറാഡ് നസെന്നയാണ് നോര്‍ത്ത് ഈസ്റ്റിനെ കളി പഠിപ്പിക്കുന്നത്. ഇതിന് മുമ്പ് ഇരു ടീമുകളും 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നോര്‍ത്ത ഈസ്റ്റ് മൂന്ന് തവണയും മുംബൈ സിറ്റി ഏഴ് തവണയും ജയം സ്വന്തമാക്കി. രണ്ട് മത്സരം സമനിലയില്‍ കലാശിച്ചു.