ഗുവാഹത്തി:ഐഎസ്എല്ലില്‍ നോർത്ത് ഈസ്റ്റിന്‍റെ അപാരജിത കുതിപ്പിന് തടയിടാനാകാതെ മുംബൈ സിറ്റി എഫ്‌സി. നോർത്ത് ഈസ്റ്റിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.
നേർത്ത് ഈസ്റ്റിനായി ഒമ്പതാം മിനിറ്റില്‍ പനാഗോയിറ്റിസ് ട്രിയാഡിസ് ലീഡ് നേടി. എന്നാല്‍ 22-ാം മിനുട്ടില്‍ അമിനെ ചെര്‍മിതിയിലൂടെ മുംബൈ സമനില പിടിച്ചു. 32-ാം മിനിറ്റില്‍ ചെർമിതി വീണ്ടും ഗോൾ നേടിയതോടെ മുംബൈക്ക് മുന്‍തൂക്കം ലഭിച്ചു. 42-ാം മിനിറ്റില്‍ മുന്നേറ്റ താരം അസമാവോ ഗ്യാനിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും സമനില വീണ്ടെടുത്തു.