മുംബൈ; ഐഎസ്എല്ലില്‍ ഒരു മത്സരം ജയിക്കണമെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈ സിറ്റി എഫ്‌സിക്കെതിരെ സമനില കൊണ്ട് ബ്ലാസ്റ്റേഴ്സിന് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും നേടിയ ഓരോ ഗോളുകളാണ് മത്സരം സമനിലയിലാക്കിയത്. 75-ാം മിനിട്ടില്‍ മെസി ബൗളിയാണ് കേരളത്തിനായി ഗോൾ നേടിയത്.
ഇനിയും ജയിക്കാനറിയാതെ ബ്ലാസ്റ്റേഴ്സ്; മുംബൈയോട് സമനില - ജയിക്കാനറിയാതെ ബ്ലാസ്റ്റേഴ്സ്; മുംബൈയോട് സമനില
രണ്ടാം പകുതിയില്‍ ഇരുടീമുകളും നേടിയ ഓരോ ഗോളുകളാണ് മത്സരം സമനിലയിലാക്കിയത്. 75-ാം മിനിട്ടില്‍ മെസി ബൗളിയാണ് കേരളത്തിനായി ഗോൾ നേടിയത്.
![ഇനിയും ജയിക്കാനറിയാതെ ബ്ലാസ്റ്റേഴ്സ്; മുംബൈയോട് സമനില Kerala Blasters FC](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5283371-662-5283371-1575569501802.jpg)
ജയിക്കാനറിയാതെ ബ്ലാസ്റ്റേഴ്സ്; മുംബൈയോട് സമനില
എന്നാല്‍ 77-ാം മിനിട്ടില്‍ അമീൻ ചെർമിറ്റി മുംബൈയ്ക്കായി സമനില ഗോൾ നേടി. ക്യാപ്റ്റൻ ഒഗ്‌ബെച്ചയില്ലാതെയിറങ്ങിയ ബ്ലാസ്റ്റേഴ്സിന് വേണ്ടി മധ്യനിര മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പ്രതിരോധത്തിലെ പാളിച്ചകൾ പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചു. ഫിനിഷിങ്ങിലെ പോരായ്മകളും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. തുടർച്ചയായ ആറാം മത്സരത്തിലും ജയിക്കാതെ പോയതോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ എട്ടാംസ്ഥാനത്തായി.