ടൂറിന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റിസര്‍വ് ബെഞ്ചിലിരുത്തിയ മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിന് ജയം. ലാസിയോക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആന്ദ്രെ പിര്‍ലോയുടെ ശിഷ്യന്‍മാര്‍ ജയിച്ച് കയറിയത്. രണ്ടാം പകുതിയില്‍ ഇറ്റാലിന്‍ ഫോര്‍വേഡ് അല്‍വാരോ മൊറാട്ട ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ആദ്യപകുതിയില്‍ അഡ്രിയന്‍ റാബിയോട്ടും യുവന്‍റസിനായി വല കുലുക്കി. ലാസിയോക്കായി ജാക്വിന്‍ കൊറേ ആദ്യ പകുതിയില്‍ ആശ്വാസ ഗോള്‍ നേടി.
ഇരട്ട ഗോളുമായി മൊറാട്ട; സീരി എയില്‍ യുവന്‍റസ് മുന്നേറ്റം - morata with goal news
ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് പരാജയം അറിയാതെയാണ് മുന്നോട്ട് പോകുന്നത്
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 52 പോയിന്‍റുമായി യുവന്‍റസ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 25 മത്സരങ്ങളില്‍ നിന്നും 15 ജയവും ഏഴ് സമനിലയുമാണ് യുവന്‍റസിന്‍റെ പേരിലുള്ളത്. 59 പോയിന്‍റുമായി ഇന്‍റര്‍ മിലാന്‍ ഒന്നാം സ്ഥാനത്തും 53 പോയിന്‍റുമായി മിലാന്‍ രണ്ടാം സ്ഥാനത്തുമാണ്. 43 പോയിന്‍റുള്ള ലാസിയോ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ജനോവയെ എതിരില്ലാത്ത ഒരു ഗോളിന് റോമ പരാജയപ്പെടുത്തി. പ്രതിരോധ താരം മാന്‍സിനിയാണ് ആദ്യ പകുതിയില്‍ റോമക്കായി വല കുലുക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ റോമ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 26 മത്സരങ്ങളില്‍ നിന്നും 15 ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 50 പോയിന്‍റാണ് റോമക്കുള്ളത്.