റോം : എവര്‍ട്ടണ്‍ താരം മോയിസെ കീന്‍ യുവന്‍റസില്‍ തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായാണ് കീന്‍ യുവന്‍റസില്‍ തിരികെ എത്തുന്നത്. 2016 ൽ യുവന്‍റസിൽ നിന്നാണ് താരം തന്‍റെ ക്ലബ് ഫുട്ബോൾ കരിയർ ആരംഭിച്ചത്.
അടുത്ത രണ്ട് സീസണിലേക്ക് ലോണ്‍ അടിസ്ഥാനത്തിലാണ് കീനിനെ യുവന്‍റസ് സ്വന്തമാക്കിയത്. 2023ല്‍ കീനിനെ വാങ്ങാനുള്ള ഓപ്‌ഷനും യുവന്‍റസിന്‍റെ കരാറില്‍ ഉണ്ട്. 28 മില്യണ്‍ യൂറോ നല്‍കിയാവും 2023ല്‍ കീനിനെ യുവന്‍റസ് സ്ഥിരം കരാറില്‍ സ്വന്തമാക്കുക.