കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം സീസണില്‍ ആരാധകര്‍ കൊല്‍ക്കത്ത ഡര്‍ബിക്കും സാക്ഷ്യം വഹിക്കും. മോഹന്‍ബഗാന് പുറമെ ഇസ്റ്റ്ബംഗാളും ഐഎസ്‌എല്ലിന്‍റെ ഭാഗമായി. ഐഎസ്‌എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിതാ അംബാനി ഐഎസ്‌എല്ലിന്‍റെ ഒഫീഷ്യല്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മോഹന്ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളും; ഐഎസ്‌എല്ലില്‍ ഇനി കൊല്‍ക്കത്ത ഡര്‍ബി - east bengal in isl news
ഈന്ത്യന്‍ ഫുട്‌ബോളിലെ പഴയ കാല ക്ലബുകളില്‍ ഒന്നാണ് 1928ല്‍ രൂപികരിച്ച ഈസ്റ്റ് ബംഗാള്‍. ഏറെ കാലത്തെ പാരമ്പര്യമുള്ള കൊല്‍ക്കത്ത ക്ലബ് മോഹന്‍ബഗാനും നേരത്തെ ഐഎസ്എല്ലിന്‍റെ ഭാഗമായിരുന്നു
ഈസ്റ്റ്ബംഗാള്‍
ഐഎസ്എല്ലിന്‍റെ ഭാഗമാകുന്ന 11ാമത്തെ ക്ലബാണ് ഈസ്റ്റ് ബംഗാള്‍. ശ്രീ സിമന്‍റ് ഈസ്റ്റ്ബംഗാള്‍ ഫൗണ്ടേഷന്‍ ക്ലബിന്‍റെ ഭൂരിഭാഗം ഷെയറും സ്വന്തമാക്കിയതിന് ശേഷമാണ് എഫ്‌എസ്‌ഡിയുടെ സ്ഥിരീകരണം. നേരത്തെ കൊല്‍ക്കത്തയിലെ കരുത്തരായ മോഹന്‍ബഗാന്‍ എടികെയോടൊപ്പം ലയിച്ചിരുന്നു. ഇതോടെ എടികെ എന്ന പേരിനോടൊപ്പം മോഹന്‍ബഗാന്‍ എന്ന പേരും ചേര്‍ത്തു. എടികെ മോഹന്‍ബഗാന്‍ എന്ന പേരാണ് ക്ലബ് സ്വീകരിച്ചത്.
Last Updated : Sep 27, 2020, 4:32 PM IST