ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കളിക്കില്ലെന്ന് മിനർവ പഞ്ചാബും ഈസ്റ്റ് ബംഗാളും. മത്സരത്തിനായി ഇന്ന് എത്തേണ്ട മിനർവ താരങ്ങൾ കശ്മീരിലേക്ക് യാത്ര ചെയ്യില്ലെന്ന് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.
ജീവന് ഉറപ്പില്ലാതെ കശ്മീരിലേക്കില്ലെന്ന് മിനർവയും ഈസ്റ്റ് ബംഗാളും - ഐലീഗ്
ശ്രീനഗറില്‍ മത്സരം നടത്താനുള്ള എല്ലാ സുരക്ഷയും പൊലീസ് നല്‍കുമെന്ന് മാച്ച് കമ്മീഷ്ണർ. കളിക്കാത്തതിന്‍റെ പേരില്‍ പോയിന്‍റ് നഷ്ടപ്പെട്ടാല്‍ കോടതിയില്‍ പോകുമെന്ന് മിനർവ.
കശ്മീർ
മത്സരം മാറ്റി വെക്കണമെന്നാണ് മിനർവ പഞ്ചാബിന്‍റെ അഭിപ്രായം. കശ്മീരിലേക്ക് പോകണമെങ്കില്‍ പട്ടാളമോ കശ്മീർ പൊലീസോ തങ്ങൾ സുരക്ഷിതരാണെന്ന ഉറപ്പ് എഴുതിത്തരണമെന്നും മിനർവ പറഞ്ഞു. ടീമിലെ വിദേശ താരങ്ങളോട് അവരുടെ രാജ്യങ്ങൾ കശ്മീരിലേക്ക് പോകരുത് എന്ന നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മിനർവ പഞ്ചാബ് വ്യക്തമാക്കി. എന്നാല്‍ ശ്രീനഗറില്‍ യാതൊരു പ്രശ്നവുമില്ലെന്നും മത്സരം നടത്താനുള്ള എല്ലാ സുരക്ഷയും പൊലീസ് നല്‍കുമെന്നും മാച്ച് കമ്മീഷ്ണർ അറിയിച്ചു.