ബാഴ്‌സലോണ : ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ചാണ് സൂപ്പര്‍ താരം ലയണല്‍ മെസി എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയത്. ഔദ്യോഗികമായ വിട പറച്ചിലിന്‍റെ ഭാഗമായി ഒരുക്കിയ വാര്‍ത്താസമ്മേളനത്തില്‍ വിങ്ങിപ്പൊട്ടിയ താരം ആരാധകരുടെ കണ്ണുകളും ഈറനണിയിച്ചിരുന്നു.
മെസി വിടവാങ്ങല്‍ ചടങ്ങിനിടെ കണ്ണീര്‍ തുടയ്ക്കാൻ ഉപയോഗിച്ച ടിഷ്യൂ പേപ്പര്‍ വില്‍പ്പനയ്ക്ക് വച്ചതായാണ് റിപ്പോര്‍ട്ട്. ഒരു മില്യൺ ഡോളറിനാണ് (7,42,83,950 കോടി രൂപയ്ക്ക്) മൈക്കെഡുവോയെന്ന വെബ്സൈറ്റില്‍ അജ്ഞാതനായ വ്യക്തി ടിഷ്യൂ ലേലത്തിന് വച്ചിരിക്കുന്നത്.
also read: "ആഗ്രഹം സാധ്യമായി, വെല്ലുവിളി ഏറ്റെടുക്കുന്നു"... സന്ദേശ് ജിങ്കന്‍ ക്രൊയേഷ്യന്‍ ക്ലബുമായി കരാര്‍ ഒപ്പുവെച്ചു
ടിഷ്യൂവിൽ താരത്തിന്‍റെ ജനിതക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇതുവഴി മെസിയെ പോലുള്ള ഒരു ഫുട്ബോളറെ ക്ലോൺ ചെയ്യാൻ സാധിക്കുമെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
ബാഴ്‌സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച മെസി ഈ മാസം തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്‍റ് ജെർമനുമായി (പിഎസ്‌ജി) കരാറിലൊപ്പിട്ടത്.
35 മില്യൺ യൂറോയുടെ (41 ദശലക്ഷം ഡോളര്‍ ) വാര്‍ഷിക കരാറില്‍ രണ്ട് വര്‍ഷത്തേക്കാണ് 34കാരനായ താരം പിഎസ്‌ജിയുമായി ധാരണയിലെത്തിയത്.