ബ്രൂണസ് ഐറിസ്:സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോള്‍ വാറിലൂടെ തടഞ്ഞതോടെ അര്‍ജന്‍റീന, പരാഗ്വെയ് ലോകകപ്പ് യോഗ്യതാ മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആദ്യപകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. പരാഗ്വെയ്‌ക്ക് വേണ്ടി എയിഞ്ചല്‍ റൊമേരോ ആദ്യ ഗോള്‍ സ്വന്തമാക്കി. പെനാല്‍ട്ടി അവസരം റൊമേരോ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നാലെ വിങ്ങര്‍ നിക്കോളാസ് ഗോന്‍സല്‍വേസിലുടെ 41ാം മിനിട്ടില്‍ അര്‍ജന്‍റീന സമനില പിടിച്ചു. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പന്ത് വലയിലെത്തിച്ചെങ്കിലും വാറിലൂടെ ഗോള്‍ നിഷേധിക്കപ്പെട്ടു.
മെസിയുടെ ഗോള്‍ വാറില്‍ തടഞ്ഞു; അര്‍ജന്‍റീനക്ക് സമനില - argentina with draw news
പരാഗ്വെയ്‌ക്ക് എതിരാ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.

മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് ജയങ്ങളുമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ അര്‍ജന്‍റീന ഒന്നാമതാണ്. ഏഴ് പോയിന്‍റാണ് അര്‍ജന്‍റീനക്കുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയങ്ങളുള്ള ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയമറിയാതെ മുന്നേറിയ അര്‍ജന്‍റീനയെ സമനിലയില്‍ തളക്കാന്‍ സാധിച്ചത് പരാഗ്വെയ്ക്ക് ഊര്‍ജം പകരും. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയാണ് പരാഗ്വെയ് ബ്രൂണസ് ഐറിസില്‍ അര്‍ജന്‍റീനയെ നേരിടാന്‍ എത്തിയത്. ഇന്ന് നടന്ന മറ്റൊരു യോഗ്യതാ മത്സരത്തില്‍ ഇക്വഡോര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയെ പരാജയപ്പെടുത്തി.