ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവില്‍ സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്ക് ജയം. അത്‌ലറ്റിക് ബില്‍ബാവോക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ച് കയറിയത്.
ഇരട്ട ഗോളുമായി മെസി; ജയം തുടര്‍ന്ന് ബാഴ്‌സ - barcelona following victory news
സ്‌പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ബാഴ്‌സലോണ പരാജയമറിയാതെ മുന്നോട്ട് പോകുന്നത്.
പെഡ്രിയുടെ അസിസ്റ്റില്‍ ആദ്യ പകുതിയിലെ 38ാം മിനിട്ടിലും രണ്ടാം പകുതിയിലെ 62ാം മിനിട്ടിലുമാണ് മെസി വല കുലുക്കിയത്. ബാഴ്‌സലോണയുടെ ഗോള്‍ വേട്ടക്ക് സ്പാനിഷ് മധ്യനിര താരം പെഡ്രിയാണ് തുടക്കമിട്ടത്. 14ാം മിനിട്ടിലാണ് പെഡ്രി ബാഴ്‌സക്കായി പന്ത് വലയിലെത്തിച്ചത്.
അത്‌ലറ്റിക് ബില്‍ബാവോക്ക് വേണ്ടി ഇനാക്കി വില്യംസ് മൂന്നാം മിനിട്ടിലും ഇക്കര്‍ മനിയന്‍ 90ാം മിനിട്ടിലും ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്നും ഒമ്പത് ജയവും നാല് സമനിലയുമുള്ള ബാഴ്‌സലോണക്ക് 31 പോയിന്‍റാണുള്ളത്. 21 പോയിന്‍റുള്ള അത്‌ലറ്റിക് ബില്‍ബാവോ ഒമ്പതാം സ്ഥാനത്താണ്. ബാഴ്‌സലോണ ഈ മാസം ഒമ്പതിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ഗ്രാനഡയെ നേരിടും. രാത്രി 11 മണിക്ക് എവേ ഗ്രൗണ്ടിലാണ് പോരാട്ടം.