കേരളം

kerala

ETV Bharat / sports

Ballon d'Or 2021: ഏഴഴകിൽ മിശിഹ; ബാലണ്‍ ദ്യോർ പുരസ്‌കാരം ലയണൽ മെസിക്ക് - റൊണാൾഡോ ലയണൽ മെസിക്ക്

Messi wins seventh men's Ballon d'Or: അവസാന നിമിഷം വരെ റോബർട്ട് ലെവൻഡവ്സ്‌കി ഉയർത്തിയ പോരാട്ടം വിജയിച്ചാണ് മെസി 2021ലെ ബാലണ്‍ ദ്യോർ പുരസ്‌കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബാലണ്‍ ദ്യോർ നേട്ടം തന്‍റെ പേരിൽ എഴുതിച്ചേർത്തിരുന്നു.

Ballon d'Or 2021  Messi wins Ballon dOr  #ballondor  #ballondor 2021  #messi  Lionel Messi Ballon dOr  Messi wins seventh time  ബാലണ്‍ ദ്യോർ പുരസ്‌കാരം മെസിക്ക്  മെസി Ballon dOr  റൊണാൾഡോ ലയണൽ മെസിക്ക്  മിശിഹ മെസി
Ballon d'Or 2021: ഏഴഴകിൽ മിശഹ; ബാലണ്‍ ദ്യോർ പുരസ്‌കാരം മെസിക്ക്

By

Published : Nov 30, 2021, 6:45 AM IST

പാരിസ്:ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ ബാലണ്‍ ദ്യോർ പുരസ്കാരം ഏഴാം തവണവും സ്വന്തമാക്കി അർജന്‍റീനിയൻ ഇതിഹാസം ലയണൽ മെസി. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്‌ബോളിലെ വിഖ്യത പുരസ്‌കാരത്തിന് ഫുട്ബോളിന്‍റെ മിശിഹ അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബാലണ്‍ ദ്യോർ നേട്ടം തന്‍റെ പേരിൽ എഴുതിച്ചേർത്തിരുന്നു. ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റലാസാണ് മികച്ച വനിത താരം.

Messi wins seventh men's Ballon d'Or: 2020-21 സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരത്തെത്തേടി പുരസ്‌കാരമെത്തിയത്. ഇക്കാലയളവിൽ അർജന്‍റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും മുൻ ക്ലബ് ബാഴ്‌സലോണക്കൊപ്പം കോപ്പ ഡെൽ റേ(കിങ്സ് കപ്പ്) കിരീടവും മെസി സ്വന്തമാക്കി. കൂടാതെ 38 ഗോളുകൾ നേടുകയും 14 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു.

ബയേൺ മ്യൂണിക്കിന്‍റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം. മെസിയും, റൊണാൾഡോയുമടക്കം 11 താരങ്ങളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. മെസിയുമായി അവസാന നിമിഷം വരെ മികച്ച പോരാട്ടം നടത്തിയ ശേഷമാണ് ലെനൽഡോവ്‌സ്‌കിയുമായി രണ്ടാം സ്ഥാനത്തേക്കെത്തിയത്. റൊണാൾഡോക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു.

ALSO READ:ചെകുത്താന്മാരെ കളി പഠിപ്പിക്കാന്‍ റാൽഫ് റാങ്‌നിക്; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് യുണൈറ്റഡ്

ഏറ്റവും മികച്ച പുരുഷ യുവതാരത്തിനുള്ള പുരസ്കാരം ബാഴ്‌സയുടെ സ്പാനിഷ് സ്ട്രൈക്കർ പെഡ്രി സ്വന്തമാക്കി. ഗോൾ വേട്ടയിൽ മുന്നേറുന്ന റോബർട്ട് ലെവൻഡോവ്‌സ്‌കിക്കാണ് ഏറ്റവും മികച്ച സ്ട്രൈക്കർ. ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം പിഎസ്‌ജിയുടെ ഇറ്റാലിയൻ താരം ജിയാൻലുജി ഡോണറുമ സ്വന്തമാക്കി.

ABOUT THE AUTHOR

...view details