മാഞ്ചസ്റ്റര്‍: ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന സൂചന നല്‍കി പിതാവ് ജോര്‍ജ് മെസി മാഞ്ചസ്റ്ററില്‍. പരിശീലകൻ പെപ്പ് ഗാര്‍ഡിയോളയുമായി ചര്‍ച്ച നടത്താനാണ് മെസിയുടെ പിതാവ് മാഞ്ചസ്റ്ററില്‍ എത്തിയതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീസണില്‍ ട്രോഫികള്‍ ഒന്നും ഇല്ലാതെ ബാഴ്‌സ കളി അവസാനിപ്പിച്ചതും ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ നാണം കെട്ട തോല്‍വി വഴങ്ങുകയും ചെയ്‌തതോടെയാണ് സൂപ്പര്‍ താരം ബാഴ്‌സലോണ വിടുന്നത്. വമ്പന്‍ സൈനിങ്ങിന് സാധ്യയുള്ളതായി മാഞ്ചസ്റ്റര്‍ സിറ്റി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. പിന്നാലെ സെര്‍ജിയോ അഗ്വേറയും മെസി സിറ്റിയിലേക്കെന്ന സൂചന നല്‍കി ട്വീറ്റ് ചെയ്‌തു.
മെസി സിറ്റിയിലേക്കോ?: ചര്‍ച്ചകള്‍ക്കായി പിതാവ് മാഞ്ചസ്റ്ററില്‍ - messi news
നിലവിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള മുമ്പ് ബാഴ്‌സലോണയുടെ പരിശീലകനായിരുന്നു. ഇതാണ് സിറ്റിക്ക് മെസി മുന്‍ഗണന നല്‍കാനുള്ള കാരണം.
![മെസി സിറ്റിയിലേക്കോ?: ചര്‍ച്ചകള്‍ക്കായി പിതാവ് മാഞ്ചസ്റ്ററില്‍ messi-to-etihad-father-in-manchester-for-discussions](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8570831-thumbnail-3x2-asdfasdf.jpg)
മെസി
പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കൂടാതെ ഫ്രഞ്ച വമ്പന്‍മാരായ പിഎസ്‌ജിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഉള്‍പ്പെടെ സൂപ്പര്‍ താരത്തിനായി രംഗത്ത് വന്നിട്ടുണ്ട്. ഗാര്‍ഡിയോള നേരത്തെ ബാഴ്‌സലോണയുടെ പരിശീലകനായിരുന്നു എന്നതാണ് മെസി സിറ്റിക്ക് മുന്‍ഗണന. രണ്ട് വര്‍ഷത്തെ കരാര്‍ സിറ്റിയുമായുണ്ടാക്കാനാണ് മെസിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.