പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ സൂപ്പര്‍ താരം ലയണൽ മെസി കൊവിഡ് മുക്തനായി. പിഎസ്‌ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. താരം പാരീസിലെത്തിയിട്ടുണ്ടെന്നും അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടീമിനൊപ്പം ചേരുമെന്നും പിഎസ്‌ജി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ലെഫ്‌റ്റ് ബാക്ക് ലെവിൻ കുർസാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഐസൊലേഷനിലാണ് താരമുള്ളത്.
മെസിക്ക് പുറമെ ലെഫ്റ്റ് ബാക്ക് ജുവാന്‍ ബെര്‍നറ്റ്, മിഡ്‌ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല, ബാക്ക് അപ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റികോ എന്നിവര്‍ക്ക് ജനുവരി രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
also read: ICC Women’s World Cup 2022 | ജമീമ റോഡ്രിഗസ് പുറത്ത് ; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അതേസമയം ജനുവരി 9 വരെ നെയ്മർ ബ്രസീലിൽ ചികിത്സ തുടരുമെന്നും ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ താരം പരിശീലനത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.