കേരളം

kerala

ETV Bharat / sports

ബാഴ്‌സ വിടാൻ ഒരുങ്ങി മിശിഹ - ബാഴ്‌സ വിടാൻ ഒരുങ്ങി മെസ്സി

സീസണിൽ കിരീട നേട്ടങ്ങള്‍ ഇല്ലാത്തതും ചാമ്പ്യൻസ് ലീഗിൽ ബയേണ്‍ മ്യൂണിച്ചിനെതിരെ ഏറ്റ കനത്ത തോൽവിയും ടീമിനുള്ളിൽ വലിയ പൊട്ടിതെറികള്‍ സൃഷ്‌ടിച്ചിരുന്നു

Messi tells Barca he wants out  messi  barcelona  ബാഴ്‌സ വിടാൻ ഒരുങ്ങി മെസ്സി  മെസ്സി
ബാഴ്‌സ വിടാൻ ഒരുങ്ങി മിശിഹ

By

Published : Aug 26, 2020, 5:13 AM IST

ബാഴ്‌സ വിടാൻ ഒരുങ്ങി മെസ്സി. കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റിന് മെസ്സി കത്ത് നൽകിയതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.നിലവിൽ അടുത്ത ജൂലൈ വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്. എന്നാൽ ഓഗസ്റ്റിന് ശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി കത്ത് നൽകിയത് എന്നാണ് സൂചന.

സീസണിൽ കിരീട നേട്ടങ്ങള്‍ ഇല്ലാത്തതും ചാമ്പ്യൻസ് ലീഗിൽ ബയേണ്‍ മ്യൂണിച്ചിനെതിരെ ഏറ്റ കനത്ത തോൽവിയും ടീമിനുള്ളിൽ വലിയ പൊട്ടിതെറികള്‍ സൃഷ്‌ടിച്ചിരുന്നു. ടീമിനുള്ളിലെ പിണക്കങ്ങളും താരത്തിന്‍റെ പുതിയ തീരുമാനത്തിന് വഴിയൊരിക്കിയെന്നാണ് റിപ്പോർട്ടുകള്‍

ABOUT THE AUTHOR

...view details