കേരളം

kerala

ETV Bharat / sports

മെസിക്ക് റെക്കോഡ്; യൂറോപ്യന്‍ ലീഗില്‍ കൂടുതല്‍ ഗോള്‍ - laliga record news

സ്‌പാനിഷ് ലാലിഗയില്‍ ഒസാസുനക്ക് എതിരെ മറുപടിയില്ലാത്ത നാല് ഗോളിന്‍റെ ജയം ബാഴ്‌സലോണ സ്വന്തമാക്കിയതോടെയാണ് ഈ റെക്കോഡ് മെസിയെ തേടിയെത്തിയത്.

ലാലിഗ റെക്കോഡ് വാര്‍ത്ത  മെസി റെക്കോഡ് വാര്‍ത്ത  laliga record news  messi record news
മെസി

By

Published : Nov 30, 2020, 10:48 PM IST

ബാഴ്‌സലോണ: ഒരു യൂറോപ്യന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ലയണല്‍ മെസി. ബാഴ്‌സലോണക്കായി ലാലിഗയില്‍ 448ാം ഗോള്‍ സ്വന്തമാക്കിയാണ് മെസി പുതിയ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്. ചെക്ക് റിപ്പബ്ലിക്ക് ലീഗില്‍ 447 ഗോള്‍ സ്വന്തമാക്കിയ ജോസെഫ് ബിക്കാനെയാണ് മെസി മറികടന്നത്.

സ്‌പാനിഷ് ലാലിഗയില്‍ ഒസാസുനക്ക് എതിരെ മറുപടിയില്ലാത്ത നാല് ഗോളിന്‍റെ ജയം ബാഴ്‌സലോണ സ്വന്തമാക്കിയതോടെയാണ് റെക്കോഡ് മെസിയെ തേടിയെത്തിയത്. ബ്രാത്‌വെയിറ്റ് 29ാം മിനിട്ടിലും, ഗ്രീസ്മാന്‍ 42ാം മിനിട്ടിലും, കുട്ടിന്യോ 57ാം മിനിട്ടിലും, മെസി 73ാം മിനിട്ടിലും ഗോളടിച്ചു. ബാഴ്‌സലോണയുടെ 121ാം ജന്മദിനത്തിലാണ് ഹോം ഗ്രൗണ്ടിലെ വമ്പന്‍ ജയം. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സലോണ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റാണ് ബാഴ്‌സക്ക് ഉള്ളത്.

ABOUT THE AUTHOR

...view details