ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ബാഴ്സലോണ സെമിയിൽ. രണ്ടാംപാദ ക്വാർട്ടറിൽ യുണൈറ്റഡിനെ 3-0 ന് തകർത്താണ് ബാഴ്സ സെമി ഉറപ്പിച്ചത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റിൽ തന്നെ സ്പാനിഷ് വമ്പൻമാരെ വിറപ്പിച്ച് യുണൈറ്റഡിന് തുടങ്ങാനായെങ്കിലും പിന്നീട് ദുരന്തമാവുകയായിരുന്നു ഇംഗ്ലീഷ് ടീം. 16-ാം മിനിറ്റിൽ ലയണൽ മെസിയിലൂടെ ബാഴ്സ ലീഡ് നേടി. നായകൻ ആഷ്ലി യങിന്‍റെ പിഴവിലൂടെ മെസി ആദ്യ ഗോൾ നേടുകയായിരുന്നു. നാല് മിനിറ്റുകൾക്കകം മെസിയുടെ രണ്ടാം ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയർത്താൻ ബാഴ്സക്കായി. മെസിയുടെ ദുർബല ഷോട്ട് തടയുന്നതിൽ ഡിഹെയക്ക് പറ്റിയ പാളിച്ചയാണ് ഗോളിന് വഴിവെച്ചത്. രണ്ടാം ഗോളിലൂടെ കാറ്റാലൻ ക്ലബ്ബ് സെമി ഉറപ്പിച്ചിരുന്നു. പന്തടക്കമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച യുണൈറ്റഡ് രണ്ടാം പകുതിയിലും വിയർത്തു. 61-ാം മിനിറ്റിൽ കുട്ടീഞ്ഞോയിലൂടെ മൂന്നാം ഗോൾ നേടി ബാഴ്സ സെമി ഫൈനലിന് യോഗ്യത നേടി.
യുണൈറ്റഡിനെ തകർത്ത് ബാഴ്സ സെമിയിൽ - മാഞ്ചസ്റ്റർ യുണൈറ്റഡ്
മെസിയുടെ ഇരട്ട ഗോൾ മികവാണ് യുണൈറ്റഡിനെതിരെ ബാഴ്സക്ക് അനയാസ ജയം നേടിക്കൊടുത്തത്.
ബാഴ്സലോണ
പിഎസ്ജി അല്ല ബാഴ്സലോണയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് മനസിലാക്കി കൊടുക്കുന്ന കളിയായിരുന്നു ബാഴ്സയുടേത്. ഒരുതരത്തിലും കാറ്റാലൻ ക്ലബ്ബിന് വെല്ലുവിളിയാകാൻ യുണൈറ്റഡിന് സാധിച്ചില്ല. ക്ലബ്ബിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യൻസ് ലീഗ് പരാജയങ്ങളിൽ ഒന്നാണ് ഇന്ന് ബാഴ്സലോണയോട് യുണൈറ്റഡ് വഴങ്ങിയത്.