"മെസിയെ തടയാന്‍ ആകില്ല" ബ്രസീല്‍ പരിശീലകന്‍ - brazil coach tite
"മെസിയുടെ വേഗത കുറക്കാനും താളം തെറ്റിക്കാനും ശ്രമിക്കാം എന്നേയുള്ളൂ"
മെസ്സി
കോപ അമേരിക്ക സെമി ഫൈനലിൽ മെസിയെ ചെറുക്കാന്‍ ഏറെ വിയര്‍ക്കുമെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. അര്‍ജന്റീനയില്‍ ഏറെ താരങ്ങള്‍ ഉണ്ടെങ്കിലും മെസ്സിയെ തടയാന്‍ ആകില്ല എന്ന് ടിറ്റെ സമ്മതിച്ചു. മെസിയുടെ വേഗത കുറക്കാനും താളം തെറ്റിക്കാനും ശ്രമിക്കാം എന്നേയുള്ളൂ. അദ്ദേഹത്തെ തടയുക അസാധ്യമാണ് പറഞ്ഞു. ബ്രസീലിയൻ ടീമംഗമായ ഫിലിപ്പി കൗന്റിനോയ്ക്കും ഈ പ്രത്യേകതയുണ്ടെന്നും ടിറ്റെ അഭിപ്രായപ്പെട്ടു. നെയ്മറിന്‍റെ അഭാവത്തിൽ ബ്രസീലിന്റെ പ്രധാന താരമാണ് കൗന്റിനോ.