ബ്യൂണസ് ഐറിസ് :ഡീഗോ മറഡോണയുടെ മരണ ശേഷം മെസി ഉള്‍പ്പെടെ ദേശീയ ജഴ്‌സിയില്‍ ഇറങ്ങിയത് വികാര നിര്‍ഭരമായ ചടങ്ങുകള്‍ക്ക് ശേഷം. അര്‍ജന്‍റീനയിലെ സ്റ്റേഡിയത്തിന് പുറത്ത് മറഡോണയുടെ പ്രതിമ അനാഛാദനം ചെയ്‌ത ശേഷമാണ് മെസിയും കൂട്ടരും കളിക്കളത്തില്‍ എത്തിയത്. ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായായിരുന്നു പ്രതിമ അനാഛാദനം.
കൂടുതല്‍ വായനക്ക്:മെസിയുടെ ഗോളിലും ജയമില്ല; അര്‍ജന്‍റീനക്ക് സമനില
മറഡോണയുടെ 10ാം നമ്പര്‍ ജേഴ്‌സിയില്‍ കളത്തിലെത്തിയ ടീം കിക്കോഫാകുന്നത് വരെ ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരം അര്‍പ്പിച്ച് അതേ ജഴ്‌സിയില്‍ തുടര്‍ന്നു. ഹൃദയത്തോട് ചേര്‍ന്ന് മറഡോണയുടെ ചിത്രം പതിച്ച ജഴ്‌സിയാണ് ദേശീയ ടീം അണിഞ്ഞത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് മറഡോണ ഈ ലോകത്തോട് വിടപറഞ്ഞ്. മരണത്തിനിപ്പുറവും കായിക പ്രേമികളുടെ ഹൃദയത്തില്‍ തുടരുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. ഫിഫയുടെ നൂറ്റാണ്ടിലെ താരമെന്ന നേട്ടമാണ് മറഡോണ സ്വന്തമാക്കിയത്. ചിലിക്കെതിരായ മത്സരത്തില്‍ അര്‍ജന്‍റീന സമനില വഴങ്ങി.