പാരിസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ അപകടകരമായ ടാക്ലിംഗ് നടത്തിയ പി എസ് ജി താരം കിലിയൻ എംബാപ്പെക്ക് മൂന്ന് കളിയില്‍ വിലക്ക്. റെനെക്കെതിരായ മത്സരത്തിലായിരുന്നു എംബാപ്പെയുടെ ടാക്ലിംഗ്.
പി എസ് ജിക്ക് കനത്ത തിരിച്ചടി നല്‍കി എംബാപ്പെയുടെ വിലക്ക് - എംബാപ്പെ വിലക്ക്
റെനെക്കെതിരായ മത്സരത്തില്‍ അപകടകരമായ ടാക്ലിംഗ് നടത്തിയതിനാണ് വിലക്ക്
പ്രതിരോധ താരമായ ഡാമിയൻ ഡാ സില്‍വയുടെ മുട്ടില്‍ ചവിട്ടിയതിനെ തുടർന്ന് റഫറി എംബാപ്പെക്ക് ചുവപ്പ് കാർഡ് നല്‍കിയിരുന്നു. ഇതോടെ സീസണില്‍ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നെണ്ണം എംബാപ്പെക്ക് നഷ്ടമാകും. നൈസ്, ആംഗേഴ്സ്, ഡിജോൺ എന്നിവർക്കെതിരായ മത്സരങ്ങളാകും ഫ്രഞ്ച് യുവതാരത്തിന് നഷ്ടമാകുക.
ഇതേ മത്സരത്തില്‍ ആരാധകന്‍റെ മുഖത്തടിച്ച പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്കെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അച്ചടക നടപടി ആരംഭിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടറില്‍ തോറ്റതിനെ തുടർന്ന് റഫറിയെ അധിക്ഷേപിച്ചതിന് നെയ്മർക്ക് മൂന്ന് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.