ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / sports

ഈസ്റ്റ് ബംഗാളിന് എതിരെ എന്തുവില കൊടുത്തും ജയിക്കും: റോയ്‌ കൃഷ്‌ണ - കൊല്‍ക്കത്ത ഡര്‍ബി വാര്‍ത്ത

നേരത്തെ ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരെ റോയ്‌ കൃഷ്‌ണ സ്വന്തമാക്കിയ ഗോളിലൂടെ എടികെ ജയം സ്വന്തമാക്കിയിരുന്നു

isl today news  ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത  കൊല്‍ക്കത്ത ഡര്‍ബി വാര്‍ത്ത  Kolkata derby news
റോയ്‌ കൃഷ്‌ണ
author img

By

Published : Nov 21, 2020, 9:24 PM IST

പനാജി: ബന്ധവൈരികളായ ഈസ്റ്റ് ബംഗാളിനെതിരായ ഐ‌എസ്‌എൽ പോരാട്ടത്തില്‍ എന്ത് വിലകൊടുത്തും ജയിക്കണമെന്ന് എടികെ മോഹൻ ബഗാൻ മുന്നേറ്റ താരം റോയ് കൃഷ്ണ. ഈ മാസം 27നാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. കൊല്‍ക്കത്ത ഡര്‍ബിയെന്നാണ് പോരാട്ടം വിശേഷിപ്പിക്കപെടുന്നത്. അതേസമയം കൊവിഡ് -19 പശ്ചാത്തലത്തില്‍ ശൂന്യമായ ഗാലറിയെ സാക്ഷിയാക്കി ഡര്‍ബി നടത്തുന്നതിലെ നിരാശയും റോയ്‌ കൃഷ്‌ണ പങ്കുവെച്ചു. സാധാരണ ഗതിയില്‍ കൊല്‍ക്കത്തയിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ഡര്‍ബി നടക്കാറുള്ളത്.

ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ എടികെ മോഹന്‍ബഗാന്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയില്‍ മുന്നേറ്റ താരം റോയ്‌ കൃഷ്‌ണയാണ് എടികെയുടെ വിജയ ഗോള്‍ നേടിയത്.

ABOUT THE AUTHOR

...view details