കേരളം

kerala

ETV Bharat / sports

മറഡോണയുടെ സംസ്കാരം വ്യാഴാഴ്‌ച; അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ - thousands to see maradona news

ഇതിഹാസ താരത്തിന് അനുശോചനം അര്‍പ്പിച്ച് അര്‍ജന്‍റീനയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം

മറഡോണയെ കാണാന്‍ ആയിരങ്ങള്‍ മറഡോണക്ക് ആദരം വാര്‍ത്ത thousands to see maradona news tribute to maradona news
മറഡോണ

By

Published : Nov 26, 2020, 8:40 PM IST

ബ്യൂണസ് ഐറിസ്:ഡയേഗോ മാറഡോണയുടെ സംസ്‌കാരം അര്‍ജന്‍റീനന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നടക്കും. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ ബ്യൂണസ് ഐറിസിലെ കാസ റൊസാഡ മാന്‍ഷന്‍ ഹൗസിലാണ് സംസ്കാരം. അര്‍ജന്‍റീന പ്രസിഡന്‍റിന്‍റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി വ്യാഴാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് അര്‍ജന്‍റീനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മറഡോണയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് അർജന്‍റീനയിലെ മാന്‍ഷന്‍ ഹൗസിലെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിച്ച ശേഷം മറഡോണയെ അവസാനമായി ഒരു നോക്ക് കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി.

അർജന്‍റീനയുടെ പതാകയും നമ്പർ 10 ജേഴ്‌സിയും പുതപ്പിച്ച ശവമഞ്ചമാണ് പൊതുദര്‍ശനത്തിന് വെച്ചത്. ആരാധകര്‍ വിവിധ ഫുട്‌ബോള്‍ ക്ലബുകളുടെ നിരവധി ജേഴ്‌സികള്‍ മറഡോണക്ക് അന്തിമോപചാരമായി അര്‍പ്പിച്ചു.

1986ലാണ് മറഡോണ അര്‍ജന്‍റീനക്കായി ലോകകപ്പ് സ്വന്തമാക്കിയത്. മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ മറഡോണ ഒരു പരിധിവരെ അര്‍ജന്‍റീനയെ ഒറ്റക്ക് നയിച്ച് ലോകകിരീടം നേടിക്കൊടുത്തു. ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ദൈവത്തിന്‍റെ കൈയും, നൂറ്റാണ്ടിലെ ഗോളും പിറന്നു. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കിരീടവുമായി മടങ്ങി. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കരം മറഡോണക്കായിരുന്നു.

ABOUT THE AUTHOR

...view details