കേരളം

kerala

ETV Bharat / sports

ട്രെബിൾ ഒത്തുകൂടൽ അവിസ്മരണീയമാക്കി യുണൈറ്റഡ് - ട്രെബിൾ കിരീട നേട്ടം

1999-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ഹാട്രിക് കിരീടത്തിന്‍റെ ഇരുപതാം വാർഷികാഘോഷത്തിൽ ബയേൺ മ്യൂണിക്കും യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡിന് വമ്പന്‍ ജയം.

മാഞ്ചസ്റ്റർ യുണൈറ്റഡ് 99

By

Published : May 28, 2019, 10:41 AM IST

മാഞ്ചസ്റ്റർ:മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ 1999 ലെ ട്രെബിൾ കിരീട ജേതാക്കളുടെ ഒത്തുകൂടൽ അവിസ്മരണീയമാക്കി പരിശീലകൻ അലക്സ് ഫെർഗൂസനും സംഘവും. 99 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയ യുണൈറ്റഡ് ടീമും ബയേൺ മ്യൂണിക്കുമാണ് നേർക്കുനേർ വീണ്ടും ഏറ്റുമുട്ടിയത്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓൾഡ് ട്രാഫോർഡിലെ ഡഗ്‌ഔട്ടിൽ സാക്ഷാൽ സർ അലക്സ് ഫെർഗുസണും ഒപ്പം പീറ്റർ ഷ്മൈക്കേൽ, ഗാരി നെവിൽ, ഡേവിഡ് ബെക്കാം, പോൾ സ്കോൾസ്, ഒലേ സോൾഷ്യർ തുടങ്ങി തലയെടുപ്പുളള താരനിര അണിനിരന്നു. മറുവശത്ത് ലോതർ മത്തേയുസിന്‍റെ ബയേൺ മ്യൂണിക്ക്. 1999 ൽ ചാമ്പ്യൻസ് ലീഗ് അടക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ഹാട്രിക് കിരീടത്തിന്‍റെ ഇരുപതാം വാർഷികാഘോഷത്തിനാണ് ഇരുസംഘവും അണിനിരന്നത്. 1999 ലെ ഫൈനലിൽ ബയേണിനെതിരെ ഇഞ്ച്വറി ടൈമിൽ വിജയഗോൾ നേടിയ അതേ സോൾഷ്യർ ഓർ‍മ്മ പുതുക്കലിലും ഗോളടിച്ച് താരമായി. പിന്നാലെ ഡ്വയ്റ്റ് യോർക്ക്, നിക്കി ബട്ട്, ലൂയിസ് സാഹ, ഡേവിഡ് ബെക്കാം എന്നിവരും ഗോൾ വല കുലുക്കി താരങ്ങളായി. ഏറ്റവും ശ്രദ്ധയാകർഷിച്ചതും സൂപ്പർ താരം ബെക്കാമായിരുന്നു. കളം നിറഞ്ഞുകളിച്ച ഡേവിഡിന്‍റെ ഗോളും ഏറെ കയ്യടി നേടി.

യുണൈറ്റഡിന്‍റെ നിലവിലെ ടീം ഈ സീസണിൽ നിരാശമാത്രം സമ്മാനിച്ചപ്പോൾ പഴയപടക്കുതിരകൾ ആരാധകർക്ക് സമ്മാനിച്ചത് അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു. മെയ് മാസത്തില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം ആദ്യമായാണ് ഫെർഗി കളിത്തട്ടിലിറങ്ങുന്നത്. പഴയ സഹപരിശീലകനും ഇംഗ്ലണ്ടിന്‍റെ മുൻ പരിശീലകനായ സ്റ്റീവ് മക്ലാരനും ഫെർഗിക്കൊപ്പമുണ്ടായിരുന്നു. 1999 ലെ ഹാട്രിക് വിജയം ആഘോഷിക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്.

ABOUT THE AUTHOR

...view details